ക്രിക്കറ്റിലെ മികച്ച ഫുട്‌ബോൾ താരങ്ങൾ; അഞ്ച് പേരെ തെരഞ്ഞെടുത്ത് ബുംറ | Cricketers who play football well; Bumrah picked five

ക്രിക്കറ്റിലെ മികച്ച ഫുട്‌ബോൾ താരങ്ങൾ; അഞ്ച് പേരെ തെരഞ്ഞെടുത്ത് ബുംറ

മൂന്ന് ഇന്ത്യൻ താരങ്ങളേയും രണ്ട് ഇംഗ്ലീഷ് താരങ്ങളേയുമാണ് ബുംറ തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Published:

    11 Sep 2024 10:15 AM

ക്രിക്കറ്റിലെ മികച്ച ഫുട്‌ബോൾ താരങ്ങൾ; അഞ്ച് പേരെ തെരഞ്ഞെടുത്ത് ബുംറ
X

അന്താരാഷ്ട്ര ക്രിക്കറ്റിൽ പല താരങ്ങളും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നവരാണ്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ്. രോഹിത് ശർമയാവട്ടെ ഡൈ ഹാർഡ് റയൽ മാഡ്രിഡ് ഫാനും.

ഇന്ത്യൻ ക്രിക്കറ്റിലടക്കം നന്നായി ഫുട്‌ബോൾ കളിക്കുന്ന താരങ്ങളുമുണ്ട്. പലപ്പോഴും പരിശീലന സമയത്ത് താരങ്ങൾ ഫുട്‌ബോൾ കളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ചാരിറ്റി മത്സരങ്ങളിൽ അടക്കം ഇന്ത്യൻ താരങ്ങൾ ആരാധകർക്ക് മുന്നിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ക്രിക്കറ്റ് ലോകത്തെ മികച്ച അഞ്ച് ഫുട്‌ബോൾ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ്. മൂന്ന് ഇന്ത്യൻ താരങ്ങളേയും രണ്ട് ഇംഗ്ലീഷ് താരങ്ങളേയുമാണ് ബുംറ തെരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്ലി, ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ജോസ് ബട്‌ലർ ഒപ്പം തന്റെ പേരും ബുംറ എണ്ണി.

TAGS :

Next Story