'അവൾ ചാമ്പ്യനാവുന്നത് വിമർശകർ ഇഷ്ടപ്പെടുന്നില്ല'; ഇമാനെയുടെ ബാല്യകാല ചിത്രങ്ങൾ പുറത്ത് വിട്ട് പിതാവ്
സൈബർ അറ്റാക്കുകൾ അങ്ങേയറ്റം അധാർമികമാണെന്ന് അമര്‍ ഖെലിഫ്
imane khelif
ഒളിമ്പിക്‌സ് ബോക്‌സിങ് റിങ്ങിൽ ജെന്റർ വിവാദം പുകയുകയാണ്. കഴിഞ്ഞ ദിവസം വനിതകളുടെ 66 കിലോ വിഭാഗത്തിൽ അൽജീരിയയുടെ ഇമാനെ ഖെലിഫ് ഇറ്റലിയുടെ ആഞ്ചെല കരിനയെ തോൽപ്പിച്ചത് 46 സെക്കന്റിലാണ്. മത്സരത്തിന് ശേഷം ആഞ്ചെല കരഞ്ഞു കൊണ്ട് റിങ് വിട്ടതോടെ ഖെലിഫിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ സൈബർ അറ്റാക്കുകൾ അരങ്ങേറി.
ഖെലിഫ് ബയോളജിക്കലി പുരുഷനാണെന്നും സ്ത്രീകൾക്കൊപ്പം അവർ മത്സരിക്കുന്നത് അനീതിയാണെന്നും നിരവധി പേർ വിമർശനമുയർത്തി. ഇക്കൂട്ടത്തിൽ ബ്രിട്ടീഷ് സാഹിത്യകാരി ജെ.കെ റൗളിങ്, എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക്, മുൻ യു.കെ പ്രധാനമന്ത്രി ലിസ് ട്രസ് തുടങ്ങിയ പ്രമുഖരക്കെയുണ്ടായിരുന്നു.
ഇപ്പോഴിതാ തന്‍റെ മകൾക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായെത്തിയിരിക്കുകയാണ് ഇമാനെയുടെ പിതാവ് അമര്‍ ഖെലിഫ്. ഇമാനെയുടെ ബാല്യകാല ചിത്രങ്ങൾ പങ്കുവച്ച പിതാവ് അവൾ പെൺകുട്ടിയായി തന്നെയാണ് ജനിച്ച് വളർന്നത് എന്നും സൈബർ അറ്റാക്കുകൾ അങ്ങേയറ്റം അധാർമികമാണെന്നും പറഞ്ഞു.
'ഇമാനെക്കെതിരെ ഇപ്പോൾ അരങ്ങേറുന്ന സൈബർ അറ്റാക്കുകൾ അധാർമികമാണ്. ആറ് വയസുമുതൽ സ്‌പോർട്സിനോട് അവൾക്ക് അടങ്ങാത്ത പ്രണയമാണ്. ഫുട്‌ബോൾ ഉൾപ്പെടെ അവൾ കളിക്കുമായിരുന്നു. വിമർശകരുടെ ലക്ഷ്യം അവളെ തളർത്തലാണ്. അവൾ ലോകചാമ്പ്യനാകുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നുണ്ടാവില്ല. എനിക്കുറപ്പുണ്ട് അവൾ സ്വർണമെഡൽ ചൂടും. അൾജീരിയയെയും അറബ് രാജ്യങ്ങളേയും അഭിമാന നേട്ടത്തിലെത്തിക്കും'- അമർ ഖെലിഫ് പറഞ്ഞു.
Adjust Story Font
16