Quantcast

ഐതിഹാസികം ജോക്കോവിച്ച്; അല്‍ക്കാരസിനെ വീഴ്ത്തി ഒളിമ്പിക്സ് സ്വര്‍ണം

രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ചിന്റെ വിജയം.

MediaOne Logo

Web Desk

  • Updated:

    2024-08-04 15:52:20.0

Published:

4 Aug 2024 3:30 PM GMT

novak djokovic
X

novak djokovic

പാരീസ്: അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്പാനിഷ് യങ് സെൻസേഷൻ കാർലോസ് അൽക്കാരസിനെ വീഴ്ത്തി ഒളിമ്പിക്‌സ് സ്വർണമെഡലണിഞ്ഞ് സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ച്. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ചിന്റെ ഐതിഹാസിക വിജയം. സ്‌കോർ- 7-6, 7-6.

മൂന്നാഴ്ച മുമ്പ് വിംബിൾഡൺ ഫൈനലിൽ തന്നെ പരാജയപ്പെടുത്തിയ അൽക്കാരസിനോടുള്ള മധുരപ്രതികാരം കൂടെയായി ജോക്കോവിച്ചിന്റെ സ്വർണ മെഡൽ നേട്ടം. ഇതാദ്യമായാണ് ജോക്കോവിച്ച് ഒളിമ്പിക്സ് വേദിയില്‍ സ്വര്‍ണ മെഡല്‍ അണിയുന്നത്. നേരത്തേ മൂന്ന് തവണ സെമിയില്‍ ഇടറിവീണിട്ടുള്ള സെര്‍ബിയന്‍ താരം ഇക്കുറി തോല്‍ക്കാനൊരുക്കമായിരുന്നില്ല. മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് ചരിത്രം രചിച്ചത്.

ഇതോടെ ഗോള്‍ഡന്‍ സ്ലാം നേട്ടവും ജോക്കോയെ തേടിയെത്തി. ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് ജോക്കോ. മത്സര ശേഷം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് പാരീസ് സാക്ഷിയായി. പൊട്ടിക്കരയുന്ന ജോക്കോയുടെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു.

ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും അല്‍ക്കാരസും ചരിത്രത്തില്‍ ഇടംപിടിച്ചു. ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് അല്‍കാരസിനെ തേടിയെത്തിയത്.

TAGS :

Next Story