ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുഹമ്മദ് സലാഹിനെയും മറികടന്ന് ഏർലിംഗ് ഹാളണ്ട്
ഈ സീസണിൽ ഗംഭീര ഫോമിലാണ് താരം കളിക്കുന്നത്
മുഹമ്മദ് സലാഹിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോൾ റെക്കോർഡ് മറികടന്ന് ഏർലിംഗ് ഹാളണ്ട്. ഇന്നലെ ആഴ്സനലിനെതിരെ അവസാന നിമിഷം ഗോൾ നേടിയതോടെ താരം ഈ സീസണിൽ പ്രീമിയർ ലീഗിൽ 33- ഗോൾ പൂർത്തിയാക്കി. ഇതോടെ 2017-18 സീസണിൽ സലാഹ് നേടിയ ഒരു സീസണിൽ 32- ഗോളെന്ന നേട്ടമാണ് പഴങ്കഥയായത്.
Most goals scored in a 38-game Premier League season:
— Squawka (@Squawka) April 26, 2023
◉ 33 - Erling Haaland (2022/23)
◎ 32 - Mohamed Salah (2017/18)
◎ 31 - Alan Shearer (1995/96)
◎ 31 - Cristiano Ronaldo (2007/08)
◎ 31 - Luis Suárez (2013/14)
Goal. Machine. 🤖 pic.twitter.com/L7DQI3sOT8
ആൻഡി കോളും (1993-94), അലൻ ഷിയററും (1994-95) സീസണുകളിൽ സ്ഥാപിച്ച 34 ഗോളുകളുടെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് റെക്കോർഡ് 29 ലീഗ് മത്സരങ്ങളിൽ നിന്ന് ഇതിനകം തന്നെ 33 ഗോളുകൾ നേടിയ താരം മറികടക്കുമെന്ന് ഉറപ്പാണ്. ഈ സീസണിൽ ഗംഭീര ഫോമിലാണ് താരം കളിക്കുന്നത്. ഈ സീസണിലെ എല്ലാ പോരാട്ടങ്ങളിൽ നിന്നായി 43 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളാണ് നോർവീജിയൻ താരം അടിച്ചു കൂട്ടിയിരിക്കുന്നത്. 8 അസിസ്റ്റുൾപ്പെടെ 57 ഗോൾ പങ്കാളിത്തമാണ് താരത്തിന് ഇതു വരെ ഈ സീസണിലുളളത്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ മറ്റേതൊരു കളിക്കാരനേക്കാളും ഓരോ 58- മിനുറ്റിലും ഗോൾ സ്‌കോർ ചെയ്യാനോ അസിസ്‌റ്റ് നൽകാനൊ ഹാളണ്ടിന് കഴിയുന്നുണ്ട്.
Mo Salah's record broken for the most goals in a 38 game #PL season.
— Fabrizio Romano (@FabrizioRomano) April 26, 2023
33 Premier League goals.
2 assists and one goal tonight.
49 goals in 42 games as Manchester City player this season.
Erling Haaland doing Erling Haaland things, again. 🧘🏼♂️✨ #MCFC pic.twitter.com/rwPDQGhJAB
ഇന്നലെ നടന്ന മത്സരത്തിൽ ആഴ്സനലിനെതിരെ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റക്കായി കെവിൻ ഡിബ്രുയിൻ ഇരട്ട ഗോളുകൾ (7,54, മിനുട്ടുകളിൽ) നേടിയപ്പോൾ, മറ്റ് ഗോളുകൾ ജോൺ സ്റ്റോൺസ് (45+1), ഏർലിംഗ് ഹാളണ്ട് (90+5) എന്നിവർ നേടി. ആഴ്സനലിനായി 86-ാം മിനുറ്റിൽ റോബ് ഹോൾഡിംഗാണ് ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ വിജയത്തോടെ ലീഗിൽ ആഴ്സനലുമായുളള പോയിന്റ് വ്യത്യാസം രണ്ടായി കുറക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു.
Adjust Story Font
16