Quantcast

'ക്രിസ്റ്റ്യാനോ സെലിബ്രേഷനോ കുദൂസിനുള്ള മറുപടിയോ'; ഗർണാചോയുടെ ഗോൾ ആഘോഷ കാരണം ഇതാണ്

ഗോൾ ആഘോഷത്തിൽ ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിർത്തണമെന്ന് കഴിഞ്ഞ ദിവസം അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ ഗർണാചോയോട് ആവശ്യപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-02-05 09:38:28.0

Published:

5 Feb 2024 6:21 AM GMT

ക്രിസ്റ്റ്യാനോ സെലിബ്രേഷനോ കുദൂസിനുള്ള മറുപടിയോ; ഗർണാചോയുടെ ഗോൾ ആഘോഷ കാരണം ഇതാണ്
X

ലണ്ടൻ: വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ഇരട്ടഗോളുമായി തിളങ്ങിയ അർജന്റൈൻ യുവതാരം അലജാൻഡ്രോ ഗർണാചോയുടെ ഗോൾ ആഘോഷം ഏറെ വ്യത്യസ്തമായിരുന്നു. മൈതാനത്തിന് പുറത്തെ പരസ്യ ബോർഡിന് മുകളിൽ കയറിയിരുന്നാണ് താരം സെലിബ്രേറ്റ് ചെയ്തത്. ഇതുവരെ കാണിക്കാത്ത വ്യത്യസ്തമായൊരു രീതി. ഇതിനുപിന്നാലെ താരത്തിന്റെ ഈ ആഘോഷം റോണോയുടെ നാലാമത്തെ സെലിബ്രേഷൻ സ്‌റ്റൈലാണെന്ന അവകാശവാദവുമായി റോണോ ആരാധകർ രംഗത്തെത്തി. ഗോൾ ആഘോഷത്തിൽ ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിർത്തണമെന്ന് കഴിഞ്ഞ ദിവസം അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ ഗർണാചോയോട് ആവശ്യപ്പെട്ടിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഗർണാചോ സെലിബ്രേഷൻ വലിയതോതിൽ ചർച്ചയായത്.

അതേസമയം, കഴിഞ്ഞമാസം നടന്ന എവേ മാച്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ഹാമിനോട് തോൽവി നേരിട്ടിരുന്നു. അന്ന് ഗോൾ നേടിയ വെസ്റ്റ്ഹാം ഘാന താരം മുഹമ്മദ് കുദൂസ് പരസ്യബോർഡിന് മുകളിൽ കയറിയിരുന്നാണ് ആഘോഷിച്ചത്. ഈ തോൽവിക്കുള്ള മധുര പ്രതികാരമാണ് ഓൾഡ് ട്രഫോർഡിലെ ചുവന്ന ചെകുത്താൻമാരുടെ വിജയം. കുദൂസിന് അതേ മാതൃകയിൽ മറുപടി നൽകുക മാത്രമാണ് ഗർണാചോ ചെയ്തതെന്നും ക്രിസ്റ്റിയാനോയെ അനുകരിച്ചതല്ലെന്നും യുണൈറ്റഡ് ആരാധകർ പറയുന്നു. എന്നാൽ റയൽ മാഡ്രിഡിൽ കളിക്കുന്നസമയത്ത് ഇത്തരത്തിൽ റൊണാൾഡോ ഗോൾ സെലിബ്രേറ്റ് ചെയ്തിരുന്നതായി ആരാധകർ ഫോട്ടോ പങ്കുവെച്ച് തിരിച്ചടിയും നൽകി. നേരത്തെ റോണോയുടെ വ്യത്യസ്ത ഗോൾ ആഘോഷങ്ങൾ യുവതാരം കാണിച്ചിരുന്നു.

നേരത്തെ 19 കാരൻ ക്രിസ്റ്റിയാനോക്കൊപ്പം യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചിരുന്നു. പലപ്പോഴും തന്റെ ഇഷ്ടതാരം റൊണാൾഡോയെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡി മരിയ ഉപദേശവുമായെത്തിയത്. റോണോക്കും മെസിക്കുമൊപ്പം ഫുട്‌ബോൾ കളിച്ച ചുരുക്കം താരങ്ങളിൽപ്പെട്ടവരാണ് ഗർണാചോയും ഡി മരിയയും.

TAGS :

Next Story