Quantcast

കോപ്പ അമേരിക്ക: ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ

MediaOne Logo

Web Desk

  • Updated:

    25 Jun 2021 3:45 AM

Published:

25 Jun 2021 3:44 AM

കോപ്പ അമേരിക്ക: ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ
X

കോപ്പ അമേരിക്കയിൽ ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പരാഗ്വയുടെ ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടറിലെത്തി. പരാഗ്വയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന് കണക്കൂട്ടിയ ചിലിക്ക് തുടക്കം മുതൽ തിരിച്ചടികളായിരുന്നു. അക്രമിച്ച് കളിക്കാനിറങ്ങിയവർക്ക് പരാഗ്വയെ പ്രതിരോധിക്കേണ്ട പണി കൂടി എടുക്കേണ്ടി വന്നു. മുപ്പത്തിമൂന്നാം മിനിട്ടിൽ കോർണറിൽ തല വെച്ച് ബ്രയാൻ സാമുഡി ചിലിയെ ഞെട്ടിച്ചു.

നാൽപ്പത്തിയൊന്നാം മിനിട്ടിൽ പരാഗ്വ വീണ്ടും മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഗോൺസാലെസിന്റെ ഹെഡർ ഗോളിലേക്കെത്തിയില്ല. രണ്ടാം പകുതിയിലും പരാഗ്വയെ തന്നെയാണ് മുന്നിട്ട് നിന്നത്. അൻപത്തിയഞ്ചാം മിനിട്ടിൽ ബോക്സിനുള്ളിൽ ഗോൺസാലെസിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ആൽമിറോൺ ചിലിയുടെ ലീഡുയർത്തി. മത്സരത്തിലേക്ക് മടങ്ങിവരാൻ ചിലി നടത്തിയ മുന്നേറ്റങ്ങളൊക്കെയും പരാഗ്വെ സമർഥമായി ചെറുത്തു. രണ്ടാം സ്ഥാനക്കാരായി പരാഗ്വെ ക്വാർട്ടറിലേക്ക് കടന്നപ്പോൾ. ഒറ്റ ജയവുമായി ചിലിയും ക്വാർട്ടറിലെത്തി.

TAGS :

Next Story