'ഇങ്ങനെയൊരു തിരിച്ചു വരവ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല'; ഗോള്‍ നേട്ടം ടീം ഡോക്ടര്‍ക്ക് സമര്‍പ്പിച്ച് അന്‍സു ഫാതി
കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് അന്‍സു ഫാതി പത്ത് മാസത്തോളമായി ചികിത്സയിലായിരുന്നു
കാല്‍ മുട്ടിനേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് പത്ത് മാസത്തോളം ടീമിന് പുറത്തായിരുന്ന ബാര്‍സലോണ യുവതാരം അന്‍സു ഫാതി ടീമിലേക്കുള്ള തന്‍റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ്. ലാ ലീഗയില്‍ ലെവാന്‍റെക്കെതിരായ മത്സരത്തില്‍ 80 -ാം മിനിറ്റില്‍ കളത്തിലിറങ്ങിയ അന്‍സു ഫാതി കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ മനോഹരമായ ഒരു ഗോളിലൂടെയാണ് തന്‍റെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. ഗോള്‍ നേട്ടത്തിന് ശേഷം ഗ്യാലറിയേക്ക് ഓടിയെത്തിയ അന്‍സു ഫാതി തന്നെ ചികിത്സിച്ച ബാര്‍സലോണ ടീം ഡോക്ടറെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഫുഡ്ബോള്‍ ആരാധകരുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്.
'ഇങ്ങനെയൊരു തിരിച്ചു വരവ് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. ഈ വിജയത്തില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. ഇത്രയും കാലം എനിക്കൊപ്പം നിന്ന ടീം ഡോക്ടര്‍മാര്‍ക്കും ഫിസിയോ ടീമിനും ആരാധകര്‍ക്കും നന്ദി'. അന്‍സു ഫാതി പറഞ്ഞു. മെസ്സി ബാര്‍സ വിട്ടതിന് ശേഷം പത്താം നമ്പര്‍ ജേഴ്സി ബാര്‍സ നല്‍കിയത് ടീമിന്‍റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്‍സു ഫാതിക്കാണ്. മത്സരത്തില്‍ ബാര്‍സലോണ ലെവാന്‍റെയെ 3-0 ന് പരാജയപ്പെടുത്തി. അന്‍സു ഫാതിക്ക് പുറമെ മെംഫിസ് ഡീപെയും ഡീ ജോംഗും ബാര്‍സക്കായി സ്കോര്‍ ചെയ്തു.
Adjust Story Font
16