മിന്നൽ മെസി; ആസ്‌ത്രേലിയയെ രണ്ടു ഗോളിനു വീഴ്ത്തി അർജന്റീന
രണ്ടാം മിനിറ്റിൽ തന്നെ ആസ്‌ത്രേലിയൻ പ്രതിരോധ താരത്തെ വെട്ടിച്ച് മെസി ബോക്സിന് പുറത്ത് നിന്ന് നിറയൊഴിച്ചു
ബെയ്ജിംഗ്: ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന്റെ മിന്നും ജയത്തിൽ അർജന്റീന. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ മെസിയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ പസെല്ലയും ടീമിനായി ഗോൾ കണ്ടെത്തി.
ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെ 2-1ന് തോൽപ്പിച്ചായിരുന്നു അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇതിന് പകരം ചോദിക്കാനായി മഞ്ഞപ്പട ഗ്രൗണ്ടിലിറങ്ങിയെങ്കിലും കളിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്ത മെസ്സിപ്പട രണ്ടാം മിനിറ്റിൽ തന്നെ ആരംഭിച്ചു. എൻസോയിൽ നിന്ന് പന്ത് വാങ്ങിയ മെസി. ഓസ്ട്രേലിയൻ പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഡി ബോക്സിൽ നിന്ന് നിറയൊഴിച്ചു. അർജന്റീനക്കായി മെസിയുടെ 103-മത്തെ ഗോളായിരുന്നു ഇത്.
ആദ്യ ഗോളിന്റെ ഞെട്ടലിലായിരുന്നു ഒസീസ് താരങ്ങൾ. കളിയിലേക്ക് വേഗം തിരിച്ചെത്തി അർജന്റീനെൻ ഗോൾ മുഖത്ത് ഭീതി സൃഷ്ടിച്ചു. എന്നാൽ എമിലിയാനോ എന്ന കാവൽകാരൻ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി. മറുവശത്ത് ണ്ടാം ഗോളിനുള്ള മെസിയുടെ ശ്രമം വിജയിച്ചില്ല. ഡി മരിയയിൽ നിന്ന് പന്ത് സ്വീകരിച്ചായിരുന്നു മെസിയുടെ ഷോട്ട്. എന്നാൽ അത് സൈഡ് നൈറ്റിൽ ഒതുങ്ങി. മറ്റൊരു ചിപ് ശ്രമം ക്രോസ്ബാറിന് മുകളിലൂടെ പറന്നു. ആദ്യ പകുതി പിന്നീട് ഗോളുകളൊന്നുമില്ലാതെ അവസാനിച്ചു.
രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ തന്നെ അർജന്റീന രണ്ടാം ഗോളും കണ്ടെത്തി. ഇത്തവണ പസെല്ലായായിരുന്നു താരം. ഡിപോൾ നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ പിറന്നത്. ഈ തിരിച്ചടിയിൽ നിന്ന് കരകയറാൻ ഒസീസിനായില്ല.
അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അർജന്റീന കുപ്പായത്തിൽ ഇറങ്ങുന്ന ആദ്യ മത്സരമാണെന്ന പ്രത്യേകത മാത്രമല്ല ഈ മത്സരത്തിനുള്ളത് ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനിച്ചശേഷം രാജ്യത്തിനായി കളിക്കുന്ന മെസിയുടെ ആദ്യ മത്സരവുമാണിത്. യുവതാരം അലസാൻഡ്രോ ഗർനാച്ചോ അർജന്റീന ജേഴ്സിയിൽ അരങ്ങേറി. ജൂൺ 19 ന് ഇന്ത്യോനേഷ്യയോടാണ് അർജന്റീനയുടെ അടുത്ത മത്സരം
Adjust Story Font
16