Quantcast

തോൽവിയറിയാതെ 34 മത്സരങ്ങൾ, റെക്കോർഡിന് തൊട്ടരികെ; അപരാജിതരായി അർജന്റീന

2019 ജൂലൈ ആറിന് ചിലിയെ തോൽപ്പിച്ച് തുടങ്ങിയതാണ് അർജന്റീനയുടെ വിജയതേരോട്ടം. മൂന്ന് വർഷത്തിനിടെ കളിച്ച 34 മത്സരങ്ങളിൽ ഒന്നിൽ പോലും ടീം തോൽവിയറിഞ്ഞിട്ടില്ല

MediaOne Logo

Web Desk

  • Published:

    25 Sep 2022 8:27 AM GMT

തോൽവിയറിയാതെ 34 മത്സരങ്ങൾ, റെക്കോർഡിന് തൊട്ടരികെ; അപരാജിതരായി അർജന്റീന
X

ബ്യൂണസ് അയേഴ്‌സ്: തോൽവിയറിയാതെ 34 മത്സരങ്ങളുമായി കുതിപ്പ് തുടർന്ന് അർജന്റീന. 2019ൽ തുടങ്ങിയ അപരാജിത മുന്നേറ്റമാണ് ടീം തുടരുന്നത്. ഇറ്റലിയുടെ ലോക റെക്കോർഡ് മറികടക്കാൻ ഇനി നാല് മത്സരങ്ങൾ മാത്രമാണ് ലയണൽ മെസ്സിയുടെ സംഘത്തിനു മുന്നിലുള്ളത്. ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ കൂടി ജയം തുടർന്നാൽ ആ റെക്കോർഡ് ഇനി ലാറ്റിനമേരിക്കൻ ടീമിന്റെ പേരിലാകും.

2019 ജൂലൈ ആറിന് ചിലിയെ തോൽപ്പിച്ച് തുടങ്ങിയതാണ് അർജന്റീനയുടെ വിജയതേരോട്ടം. മൂന്ന് വർഷത്തിനിടെ കളിച്ച 34 മത്സരങ്ങളിൽ ഒന്നിൽ പോലും ടീം തോൽവിയറിഞ്ഞിട്ടില്ല. 2019 കോപ അമേരിക്കയിൽ ബ്രസീലിനോട് തോറ്റ് മടങ്ങിയ ശേഷം അർജന്റീന ഇപ്പോൾ ആരും ഭയക്കുന്ന പോരാളിക്കൂട്ടമായി മാറിയിരിക്കുകയാണ്.

ഖത്തർ ലോകകപ്പിന് രണ്ട് മാസം ബാക്കിനിൽക്കെ കിരീടസാധ്യത കൽപ്പിക്കുന്ന കൂട്ടമായി മെസ്സിയും സംഘവും മാറി. പരിശീലകൻ ലയണൽ സ്‌കലോണിക്കുകീഴിൽ ഒരോ മത്സരം കഴിംതോറും കൂടുതൽ മികച്ച പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. സ്ഥിരതയില്ലാത്ത പ്രകടനങ്ങളിൽനിന്ന് ഈ നിലയിലേക്ക് ടീമിനെ എത്തിച്ചതിൽ സ്‌കലോണിയുടെ പങ്ക് ചെറുതല്ല. 2019 വരെ മുനയൊടിഞ്ഞ മുന്നേറ്റമായിരുന്നെങ്കിൽ ഇന്ന് എതിർ ഗോൾവല നിറയ്ക്കുകയാണ് ടീം. ഇതോടൊപ്പം പ്രതിരോധവും ഉടച്ചുവാർത്തു സ്‌കലോണി. ക്രിസ്റ്റ്യൻ റോമേറെയേയും ഒട്ടമെൻഡിയെയും പെസ്സലയെയും മൊളിനേയെയുമെല്ലാം ലക്ഷ്യബോധമുള്ള താരങ്ങളായി മാറി.

ഗോൾവലയ്ക്കുമുന്നിൽ എമിലിയാനോ മാർട്ടിനസ് എന്ന കാവൽക്കാരന്റെ വരവും ടീമിന് ഗുണം ചെയ്തു. സ്ഥിരതയുള്ള പ്രകടനം ഉറപ്പുവരുത്താൻ കളിശൈലിയിലും പ്രകടമായ മാറ്റം വരുത്തി സ്‌കലോണി. ലാറ്റിനമേരിക്കയുടെ വശ്യതയിൽനിന്ന് യൂറോപ്പിന്റെ ടെക്‌നിക്കൽ ഫുട്‌ബോളിനെ സ്വീകരിച്ചാണ് അദ്ദേഹം ടീമിനെ ഉടച്ചുവാർത്തത്. പുതിയ ശൈലിയിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും കോപ്പ അമേരിക്കയിലും ടീം തോൽവിയറിഞ്ഞിട്ടേയില്ല.

Summary: Argentina continues unbeaten run as the Latin American team win the 34th win and are now just four games away from breaking the Italian National men's team record for the biggest streak in international football

TAGS :

Next Story