പോൾ പോഗ്ബയുടെ സഹോദരനെ സ്വന്തമാക്കി എടികെ മോഹൻ ബഗാൻ
പ്രതിരോധനിരയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് 31കാരനായ ഫ്‌ളോറന്റീനെ എടികെ ടീമിലെത്തിക്കുന്നത്.
കൊല്‍ക്കത്ത: ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്‌ബെയുടെ സഹോദരന്‍ ഫ്‌ളോറന്റീന്‍ പോഗ്‌ബെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. ഗിനിയന്‍ താരമായ ഫ്‌ളോറന്റീനെ എടികെ മോഹന്‍ ബഗാനാണ് സ്വന്തമാക്കിയത്.
പ്രതിരോധനിരയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് 31കാരനായ ഫ്‌ളോറന്റീനെ എടികെ ടീമിലെത്തിക്കുന്നത്. ഫ്രഞ്ച് ലീഗ് ടൂ ക്ലബ്ബ് എഫ്‌സി സോഷക്‌സ്-മോന്റ്ബില്യാര്‍ഡിലാണ് നിലവില്‍ ഫ്ളോറന്റീന കളിക്കുന്നത്. ഇവിടെ താരത്തിന് ഒരു വര്‍ഷത്തെ കരാര്‍ ഇപ്പോഴും താരത്തിന് ബാക്കിയുണ്ട്. 62 മത്സരങ്ങളില്‍ ടീമിനായി ബൂട്ടുകെട്ടി. ഫ്രാന്‍സിനായി അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പുകളില്‍ താരം കളിച്ചിട്ടുണ്ട്. 2010 മുതല്‍ ഗിനിയയുടെ ഭാഗമായ ഫ്‌ളോറന്റീന്‍ 30 മത്സരങ്ങളാണ് കളിച്ചത്.
അതേസമയം എടികെ മോഹന്‍ ബഗാനിലേക്ക് വരുന്ന ഫ്‌ളോറന്റീന് അഭിനന്ദനം അറിയിച്ച് സഹോദരന്‍ പോഗ്ബ സമൂഹമാധ്യമങ്ങളില്‍ എത്തി. പുതിയ ക്ലബ്ബായ എടികെ മോഹൻ ബഗാനിൽ എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു പോള്‍ പോഗ്ബയുടെ കമന്റ്. തുര്‍ക്കിഷ് ക്ലബായ ജെന്‍ക്ലെര്‍ബിര്‍ഗിലിനും അമേരിക്കന്‍ ക്ലബായ അറ്റ്‌ലാന്റ യുനൈറ്റഡിന് വേണ്ടിയും ഫ്‌ളോറന്റീന്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച് എനിക്ക് കൂടുതൽ അറിയേണ്ടതുണ്ട്. എന്നാൽ ഇവിടെ കളിച്ചിരുന്ന നിക്കോളാസ് അനെൽക്ക, റോബർട്ട് പിയേഴ്സ് തുടങ്ങിയ ഇതിഹാസ താരങ്ങളിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്- ഫ്‌ളോറന്റീനെ പറഞ്ഞു. സെപ്തംബറിൽ നടക്കുന്ന എ.എഫ്.സി കപ്പ് സെമിഫൈനലിന് മുന്നോടിയായി പ്രതിരോധ നിര ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് എടികെ. അടുത്തിടെ സ്പാനിഷ് പ്രതിരോധ താരം ടിരിക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ പകരക്കാരനായാണ് പോൾ പോഗ്ബയുടെ സഹോദരനെ തന്നെ എടികെ ടീമിലെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ നാലാം സ്ഥാനക്കാരായാണ് എടികെ ഫിനിഷ് ചെയ്തത്. എഎഫ്സി കപ്പിന് മുന്നോടിയായി എടികെയുടെ രണ്ടാമത്തെ വലിയ സൈനിങാണിത്. നേരത്തെ ആസ്ട്രലിയന്‍ താരം ബ്രെന്‍ഡന്‍ ഹാമിലിയേയും എടികെ സ്വന്തമാക്കിയിരുന്നു. മലയാളി താരം ആഷിഖ് കുരുണിയേനയും എടികെ ടീമിലെത്തിച്ചിരുന്നു. വരുന്ന ഐഎസ്എല്‍ സീസണിലും എടികെ ഒരുങ്ങിത്തന്നെയാണ്.
Summary- ATK Mohun Bagan Sign Paul Pogba's Brother Florentin Pogba
Adjust Story Font
16