100-ാം യൂറോപ്യൻ ഗോളുമായി ലെവൻഡോവ്‌സ്‌കി; മുന്നില്‍ ക്രിസ്റ്റ്യാനോയും മെസിയും
ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് നിലവിൽ ലെവൻഡോവ്സ്കിക്ക് മുന്നിലുള്ളവർ
യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായി റോബർട്ട് ലെവൻഡോവ്സ്കി. ബാഴ്‌സലോണക്കായി ചാമ്പ്യൻസ് ലീഗിൽ റോയൽ ആന്റ്വെർപിന് എതിരെ താരം നേടിയ ഗോൾ യൂറോപ്പിൽ താരത്തിന്റെ നൂറാം ഗോളായിരുന്നു. ചാമ്പ്യൻസ് ലീഗിൽ 92 ഗോളുകൾ നേടിയ പോളണ്ട് താരം യൂറോപ്പ ലീഗിൽ 8 ഗോളുകളും നേടിയിട്ടുണ്ട്. മത്സരത്തില്‍ റോയൽ ആന്റ്വെർപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്സ തകർത്തത്.
ലെവൻഡോവ്സ്കി, ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്, ബാഴ്‌സലോണ ടീമുകൾക്കായി കളിച്ചാണ് ഈ നേട്ടത്തിൽ എത്തിയത്. 112 യുസിഎൽ മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ അടങ്ങുന്നതാണ് ലെവൻഡോവ്‌സ്‌കിയുടെ ശ്രദ്ധേയമായ ഗോൾ നേട്ടം. യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളിൽ രണ്ട് ഗോളുകളും യുവേഫ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒരു ഗോളും നേടി. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കായി ഇതിനകം ആറ് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്, ഡോർട്ട്മുണ്ടിന് വേണ്ടി പതിനേഴും ബയേൺ മ്യൂണിക്കിനായി അറുപത്തിയൊമ്പത് ഗോളുകളുമാണ് നേടിയത്.
ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെയും, യൂറോപ്യൻ മത്സരങ്ങളുടെയും ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് നിലവിൽ ലെവൻഡോവ്സ്കിക്ക് മുന്നിലുള്ളവർ. 145 ഗോളുമായി ക്രിസ്റ്റ്യാനോ ഒന്നാമതും 132 ഗോളുമായി മെസി രണ്ടാമതുമാണ്.
കഴിഞ്ഞ വേനൽക്കാലത്ത് 50 മില്യൺ യൂറോയുടെ ഡീലില്‍ ബാഴ്സയില്‍ എത്തിയതു മുതൽ, ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെന്ന് ലെവൻഡോസ്‌കി സ്വയം തെളിയിച്ചു. ലെവൻഡോവ്‌സ്‌കിയുടെയും ഫെലിക്‌സിലിന്‍റെയും മാരകമായ ജോഡിയില്‍ ബാഴ്സ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. ലാ ലിഗയിൽ അടുത്തതായി സെൽറ്റ വിഗോയെ നേരിടുമ്പോഴും ഇത് ആവർത്തിക്കുമെന്നാണ് അരാധകരും കരുതുന്നത്. അതേസമയം ജയത്തോടെ ബാഴ്സ ഗ്ലൂപ്പില്‍ ഒന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
Adjust Story Font
16