റിയൽ ബെറ്റീസിനെ ഗോളിൽ മുക്കി ബാഴ്‌സ; കോപ്പ ഡെൽറേ ക്വാർട്ടറിൽ
ഗോളും അസിസ്റ്റുമായി ലമീൻ യമാൽ തിളങ്ങി
ബാഴ്‌സലോണ: റിയൽ ബെറ്റീസിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് വീഴ്ത്തി ബാഴ്‌സലോണ കോപ്പ ഡെൽ റേ ക്വാർട്ടറിൽ. മിന്നുംഫോമിലുള്ള ലമീൻ യമാൽ ഗോളും അസിറ്റുമായി തിളങ്ങി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നേറിയ കറ്റാലൻമാർ മൂന്നാംമിനിറ്റിൽ തന്നെ ആദ്യവെടിപൊട്ടിച്ചു. യുവതാരം ഗാവിയാണ് ഗോൾനേടിയത്. 27-ാം മിനിറ്റിൽ ഡിഫെൻഡർ ജുൽസ് കുൻഡെ ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ലമീൻ യമാലിന്റെ അസിസ്റ്റിലായിരുന്നു ഫ്രഞ്ച് താരം ലക്ഷ്യംകണ്ടത്.
🔥 FULL TIME! 🔥#BarçaBetis pic.twitter.com/XHpKt4aSKx
— FC Barcelona (@FCBarcelona) January 15, 2025
രണ്ടാം പകുതിയിൽ ബാഴ്സ ആക്രമണം തുടർന്നു. 58-ാം മിനിറ്റിൽ റഫീഞ്ഞയിലൂടെ മൂന്നാം ഗോളും കണ്ടെത്തി. 67-ാം മിനിറ്റിൽ ഫെറാൻ ടോറസും 75-ാം മിനിറ്റിൽ ലാമിൻ യമാലും ഗോൾ നേടിയതോടെ അഞ്ച് ഗോളുകൾക്ക് ബാഴ്സ മുന്നിലെത്തി. 84-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിറ്റർ റോക്ക് റയൽ ബെറ്റിസിന് വേണ്ടി ആശ്വാസ ഗോൾ നേടി. കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽമാഡ്രഡിനെ തോൽപിച്ച് ബാഴ്‌സ കിരീടംചൂടിയിരുന്നു
Adjust Story Font
16