കേരള ബ്ലാസ്റ്റേഴ്സും പ്രീമിയര്‍ ലീഗ് ടീമുകളും നേര്‍ക്കുനേര്‍
കൊമ്പന്മാരുടെ കളി ഇനി പ്രീമിയര്‍ ലീഗ് ടീമുകളുമായി
കേരള ബ്ലാസ്റ്റേഴ്സിന്‍ററെ കളി ഇനി പ്രീമിയര്‍ ലീഗ് ടീമുകളുമായി. ബ്രിട്ടനില്‍ നടക്കുന്ന നെക്സ്റ്റ് ജനറേഷന്‍ കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ റിസർവ് സ്‌ക്വാഡുകളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അഞ്ച് ക്ലബുകളുടെ യൂത്ത് ടീമുമാണ് മത്സരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പുറമേ ബെഗളൂരു എഫ്.സിയും നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ പങ്കെടുക്കുന്നുണ്ട്.
ഈ വർഷമാദ്യം നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌തതോടെയാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ മത്സരിക്കാൻ യോഗ്യത നേടിയിയത്.
നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കാൻ ബെംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി റിസർവ് സ്‌ക്വാഡുകളും ബ്രിട്ടനിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി പ്രീമിയർ ലീഗും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തത്തിന്‍റെ ഭാഗമായാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.
എട്ട് ടീമുകള്‍ പങ്കെടുക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ അഞ്ചെണ്ണം പ്രീമിയർ ലീഗിലെ യൂത്ത് ക്ലബ്ബ് ടീമുകളാണ്, പിന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു അക്കാദമി ടീമും ഇന്ത്യയില്‍ നിന്ന് ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സുമാണ് ഉള്ളത്.
മിഡ്‍ലാന്‍ഡ്സ് ഗ്രൂപ്പും ലണ്ടന്‍ ഗ്രൂപ്പുമായി തരംതിരിച്ച് രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്സ് ലണ്ടന്‍ ഗ്രൂപ്പിലും ബെംഗളൂരു എഫ്.സി മിഡ്‍ലാന്‍ഡ് ഗ്രൂപ്പിലുമാണ്. ജൂലൈ 27 നാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ കളി. ബ്ലാസ്റ്റേഴ്സ് ടോട്ടന്‍ഹാമിനെയാണ് നേരിടുന്നത്. അതേദിവസം തന്നെ ബെംഗലൂരു എഫ്.സി ലെസ്റ്റര്‍ സിറ്റിയെ നേരിടും.
Adjust Story Font
16