Quantcast

18 ഗോൾ നേടി ഹാളണ്ടിനൊപ്പം, 11 ഗോളുകൾ ഇംഗ്ലീഷ് ക്ലബുകൾക്കെതിരെ; റമദാൻ ബെൻസേമയെന്ന് ആരാധകർ

അവസാന അഞ്ച് മത്സരങ്ങളിൽ ഏഴ് ഗോളുകളാണ് ബെൻസേമ അടിച്ചുകൂട്ടിയത്

MediaOne Logo

Sports Desk

  • Updated:

    2023-04-14 14:12:39.0

Published:

14 April 2023 10:28 AM GMT

Karim Benzema equals Manchester Citys Erling Haalands record with 18 goals since the World Cup break
X

Karim Benzema

ഖത്തർ ലോകകപ്പിൽ കളിക്കാതെ തിരിച്ചുനടന്ന കരീം ബെൻസേമ ഇപ്പോൾ അസാമാന്യ ഫോമിലാണ്. ലോകകപ്പ് ഇടവേളയ്ക്ക് ശേഷം താരം 18 ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റി താരം ഏർലിംഗ് ഹാളണ്ടിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ്. എല്ലാ മത്സരങ്ങളിലുമായുള്ള ഗോൾനേട്ടത്തിലാണ് ഇരുവരും ഒപ്പമെത്തിയത്. അവസാന അഞ്ച് മത്സരങ്ങളിൽ ഏഴ് ഗോളുകളാണ് ബെൻസേമ അടിച്ചുകൂട്ടിയത്.

ചാമ്പ്യൻസ് ലീഗിലെ അവസാന ഒമ്പത് നോക്കൗട്ട് മത്സരങ്ങളിൽ 14 ഗോളുകളാണ് ബെൻസേമ നേടിയത്. ഇവയിൽ 11 ഗോളുകൾ മികച്ച ഇംഗ്ലീഷ് ക്ലബുകൾക്കെതിരെയാണ് നേടിയത്. ഇംഗ്ലീഷ് ടീമുകൾക്കെതിരെ 20 ഗോളുകളാണ് ബെൻസേമ നേടിയിരിക്കുന്നത്. അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി മാത്രമാണ് ഇതിലേറെ ഗോളുകൾ നേടിയിട്ടുള്ളത്. മെസ്സിയുടെ അക്കൗണ്ടിൽ 27 ഗോളുകളാണുള്ളത്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആറ് ഗോളുകൾ, രണ്ട് അസിസ്റ്റ്, ലിവർപൂളിനെതിരെ ഏഴ് ഗോളുകൾ, ഒരു അസിസ്റ്റ്, ചെൽസിക്കെതിരെ ആറ് ഗോളുകൾ, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു ഗോൾ എന്നിങ്ങനെയാണ് ഇംഗ്ലീഷ് ക്ലബുകൾക്കെതിരെ ബെൻസേമയുടെ നേട്ടം. ചാമ്പ്യൻസ് ലീഗിലാകെ 90 ഗോളുകൾ റയൽ മാഡ്രിഡിന്റെ ഈ ഗോൾ മെഷീൻ കണ്ടെത്തിയിരിക്കുകയാണ്.

35കാരനായ ബെൻസേമ തന്റെ കരിയറിലാദ്യമായി അടിക്കടി ഹാട്രിക്കുകളും കണ്ടെത്തുകയാണ്. റമദാൻ വ്രതം ആചരിച്ചു കൊണ്ടാണ് ഈ നേട്ടമെന്നാണ് ഇ.എസ്.പി.എൻ. എഫ്.സി ട്വിറ്ററിൽ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ വിശ്വാസമാണ് എന്നും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതെന്ന് 2019ൽ വോഗ് മാസികയോട് ബെൻസേമ പറഞ്ഞതും ഇ.എസ്.പി.എൻ. എഫ്.സി ട്വീറ്റിൽ ചൂണ്ടിക്കാട്ടി. റമദാൻ ബെൻസേമ വേറെ ലെവൽ താരമാണെന്നാണ് ട്വിറ്ററിലെ കമൻറുകൾ.

ഏറ്റവുമൊടുവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡാണ് വിജയിച്ചത്. ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ തകർത്തത്. റയൽ മാഡ്രിഡിനായി കരീം ബെൻസേമ [21], മാർക്കോ അസെൻസിയോ [74] എന്നിവർ ഗോളുകൾ നേടി. മത്സരത്തിലുടനീളം ആക്രമണോത്സുകത ശൈലിയായിരുന്നു റയൽ മാഡ്രിഡ് പുറത്തെടുത്തത്.

മത്സരത്തിന്റെ 21-ാം മിനുറ്റിൽ കരീം ബെൻസേമയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. റോഡ്രിയുടെ ഷോർട്ടിൽ നിന്ന് വന്ന റീബൗണ്ട് കൃത്യമായി വലയിലെത്തിച്ചായിരുന്നു താരം ഗോൾ നേട്ടം ആഘോഷിച്ചത്. അവസാന ഒൻപത് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിലെ താരത്തിന്റെ പതിനാലാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ 59-ാം മിനുറ്റിൽ റോഡ്രിയെ ഫൗൾ ചെയ്തതിന് പ്രതിരോധനിരക്കാരൻ ചിൽവെല്ലിന് ചുവപ്പു കാർഡ് കണ്ടത് ചെൽസിക്ക് തിരിച്ചടിയായി. പത്തു പേരായി ചെൽസി ചുരുങ്ങിയതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ റയൽ മാഡ്രിഡിനായി. 74-ാം മിനുറ്റിൽ മാർക്കോ അസെൻസിയോ റയലിന്റെ രണ്ടാം ഗോൾ നേടിയതോടെ റയൽ മത്സരത്തിൽ ജയം ഉറപ്പിച്ചു. കഴിഞ തവണത്തെ ചാമ്പ്യൻമാർ ഇത്തവണയും കിരീടം നേടാനുളള ഉറച്ച ലക്ഷ്യത്തിൽ തന്നെയാണ്.




Karim Benzema equals Manchester City's Erling Haaland's record with 18 goals since the World Cup break

TAGS :

Next Story