ബൊറൂസിയയോ ബയേൺ മ്യൂണിക്കോ: ജർമൻ ലീഗിൽ ഇന്ന് കിരീടപ്പോര്
ജയിച്ചാൽ പതിനൊന്ന് വർഷത്തിന് ശേഷം കിരിടം ബൊറൂസിയക്ക് സ്വന്തം
ബൊറൂസിയ ഡോര്‍ട്ട്മുണ്ട്
ബെര്‍ലിന്‍: ജർമൻ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് കിരീടം സ്വന്തമാക്കാം.അതേസമയം ഫ്രഞ്ച് ലീഗിൽ സമനില നേടിയാൽ പി.എസ്.ജിക്കും കിരീടം നിലനിർത്താം.
ബൊറൂസിയ ഡോർട്ട്മുണ്ടോ, ബയേൺ മ്യൂണിക്കോ. ഇരു ടീമുകളും പോരടിച്ച ജർമൻ ലീഗിൽ വിജയികളെ ഇന്നറിയാം. അവസാന മത്സരത്തിന് ഇരു ടീമുകളും കളത്തിലറങ്ങുമ്പോള്‍ ബൊറൂസിയക്ക് മെയിന്‍സ് ആണ് എതിരാളി. ബയേൺ, കോളിനെയും നേരിടും. ലീഗിൽ 33 കളിയിൽ ബൊറൂസിയക്ക് 70ഉം ബയേണിന് 68 പോയിന്റുമാണുള്ളത്. വൈകീട്ട് ഏഴ് മണിക്കാണ് ഇരു മത്സരവും.
ഇന്ന് ജയിച്ചാൽ പതിനൊന്ന് വർഷത്തിന് ശേഷം കിരിടം ബൊറൂസിയക്ക് സ്വന്തം. സെബാസ്റ്റ്യൻ ഹാളർ, ബെല്ലിങ് ഹാം, മാർക്കോ റിയൂസ് എന്നിവരടങ്ങുന്ന താരനിരയിലാണ് ബൊറൂസിയയുടെ പ്രതീക്ഷ. ബയേണിനാകട്ടെ കിരീടം നിലനിർത്തണമെങ്കിൽ ജയവും ഒപ്പം ബൊറൂസിയ തോൽക്കുകയും വേണം. പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന ബയേണിന് അവസാന മത്സരത്തിൽ ആർ.ബി ലെയ്പ്സിങിനോട് തോറ്റതാണ് തിരിച്ചടിയായത്.
അതേസമയം മെസിയും എംബാപ്പെയുമടങ്ങുന്ന സംഘത്തിന് ചാമ്പ്യൻ പട്ടമുറപ്പിക്കാൻ ഇന്ന് സമനില മാത്രം മതി. ലീഗിൽ 15ാം സ്ഥാനത്തുള്ള സ്ട്രാസ്ബൗർഗാണു എതിരാളി. രണ്ട് റൗണ്ട് മത്സരം ശേഷിക്കെ 36 മത്സരത്തിൽ 84 പോയിന്റാണ് പിഎസ്ജിക്ക്. രണ്ടാമതുള്ള ലെൻസിന് 78 പോയിന്റും. പുലർച്ചെ 12.30നാണ് മത്സരം. പിഎസ്ജി കപ്പിൽ മുത്തമിട്ടാൽ സൂപ്പർ താരം ലയണൽ മെസി മറ്റൊരു നേട്ടത്തിന് കൂടി അർഹനാകൂം. കരിയറിൽ 43 കിരീടം സ്വന്തമാക്കിയ ബ്രസീലിയൻ താരം ഡാനി ആൽവെസിന്റെ റെക്കോഡിനൊപ്പം മെസിയെത്തും.
Adjust Story Font
16