Quantcast

ബ്രസീലിനെ സമനിലയിൽ പൂട്ടി ഇക്വഡോർ; പെറുവിനോട് തോറ്റ് വെനസ്വേല പുറത്ത്

നെയ്‍മറും, ജെസ്യൂസും, തിയാഗോ സിൽവയുമില്ലാതെ മൈതാനത്തിറങ്ങിയ കാനറികളെ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ഇക്വഡോർ സമനിലയിൽ കുരുക്കിയത്.

MediaOne Logo

Web Desk

  • Updated:

    2021-06-28 03:21:26.0

Published:

28 Jun 2021 2:47 AM GMT

ബ്രസീലിനെ സമനിലയിൽ പൂട്ടി ഇക്വഡോർ; പെറുവിനോട് തോറ്റ് വെനസ്വേല പുറത്ത്
X

കോപ്പ അമേരിക്കയിൽ ഇക്വഡോറിനെതിരെ ബ്രസീലിന് സമനിലകുരുക്ക്. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മറ്റൊരു മത്സരത്തിൽ പെറു വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂർണജയം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിനെ ഇക്വഡോര്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. നെയ്‍മറും,ജെസ്യൂസും,തിയാഗോ സിൽവയുമില്ലാതെ മൈതാനത്തിറങ്ങിയ കാനറികളെ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ഇക്വഡോർ സമനിലയിൽ കുരുക്കിയത്. തുടർ മുന്നേറ്റങ്ങൾക്കൊടുവിൽ ലഭിച്ച ഫ്രീകിക്കിൽ കൃത്യമായി തലവെച്ച് മിലിതാവോ ബ്രസീലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ എയ്ഞ്ചൽ മിന കാനറികളെ ഞെട്ടിച്ചുകൊണ്ട് സമനില ഗോൾ നേടി. തിരിച്ചടിക്കാൻ ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോളാക്കാനാകാതെ പോയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ജയിച്ചു കയറിയാൽ മാത്രം ക്വാർട്ടറിലേക്ക് കടക്കാമായിരുന്ന മത്സരത്തിൽ പെറുവിനോട് ഒരു ഗോളിനാണ് വെനസ്വേല തോറ്റത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കറില്ലോയാണ് പെറുവിന്‍റെ വിജയഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് എയിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിനൊരുങ്ങുന്നത്. പെറു രണ്ടും കൊളംബിയ മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോൾ ഇക്വഡോർ നാലാമതായി യോഗ്യത നേടി.

TAGS :

Next Story