Quantcast

ഏഷ്യന്‍ കപ്പില്‍ ഗാലറിയുടെ പിന്തുണ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും-ഇഗോര്‍ സ്റ്റിമാക്

ഈ മാസം 30നാണ് ഏഷ്യന്‍ കപ്പിനായി ഇന്ത്യന്‍ ടീം ദോഹയിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    28 Dec 2023 7:03 PM GMT

Coach Igor Stimac says that the gallerys support will benefit the Indian team in the Asian Cup, AFC Asian Cup 2024
X

ഇഗോര്‍ സ്റ്റിമാക്

ദോഹ: ഏഷ്യന്‍ കപ്പില്‍ ഗാലറിയുടെ പിന്തുണ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്. ആസ്വദിച്ച് കളിക്കാനാണ് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കോച്ച് പറഞ്ഞു.

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഖത്തറിലേക്ക് പറക്കാനുള്ള തയാറെടുപ്പിനിടെയാണ് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രാദേശിക സംഘാടകരായ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ മീഡിയ വിഭാഗവുമായി സംസാരിച്ചത്. ഖത്തറിലെ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ സാന്നിധ്യം ടീമിനു വലിയ ഗുണം ചെയ്യും. ശക്തരായ എതിരാളികളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസ്ത്രേലിയയും ഉസ്ബെകിസ്താനും മികച്ച ടീമുകളാണ്. സിറിയ കായികക്കരുത്തില്‍ ഇന്ത്യയെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ടീമുമാണ്. എന്നാല്‍, ലോകകപ്പ് പോരാട്ടങ്ങള്‍ നടന്ന ഖത്തറിലെ വേദികളില്‍ ആസ്വദിച്ച് കളിക്കാനാണ് താരങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് കോച്ച് വ്യക്തമാക്കി. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ സാന്നിധ്യം യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും സ്റ്റിമാക് പറഞ്ഞു.

ഈ മാസം 30നാണ് ടീം ദോഹയിലെത്തുന്നത്. ഏഷ്യന്‍ കപ്പിന്റെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യന്‍ ആരാധകര്‍ ആദ്യ മൂന്നിലുണ്ട്.

Summary: Coach Igor Stimac says that the gallery's support will benefit the Indian team in the Asian Cup

TAGS :

Next Story