ഡയമൻറക്കോസ് നാട്ടിൽ നിന്ന് തിരിച്ചെത്തി; നാളെ ഒഡീഷയ്‌ക്കെതിരെ കളിക്കും
നിലവിൽ ഏഴ് പോയിൻറുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പർ താരമായ ഗ്രീസ് സ്ട്രൈക്കർ ദിമിത്രിയേസ് ഡയമൻറക്കോസ് നാളത്തെ മത്സരത്തിനുണ്ടാകും. നാട്ടിലേക്ക് പോയ താരം കൊച്ചിയിൽ തിരിച്ചെത്തിയെന്ന് കെബിഎഫ്‌സി എക്‌സ്ട്ര എക്‌സിൽ (ട്വിറ്റർ) പറഞ്ഞു. ഐഎസ്എല്ലിൽ ഒഡീഷ എഫ്‌സിക്കെതിരെയാണ് നാളെ മത്സരം. തന്റെ ആദ്യ കുഞ്ഞിന് പങ്കാളി ജന്മം നൽകാനിരിക്കെയാണ് താരം നാട്ടിലേക്ക് പോയിരുന്നതെന്ന് കെബിഎഫ്‌സി എക്‌സ്ട്ര പറഞ്ഞു. ക്ലബിന്റെ വിവരങ്ങൾ പങ്കുവെക്കുന്ന ട്വിറ്റർ ഹാൻഡിലാണിത്.
നിലവിൽ ഏഴ് പോയിൻറുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 സമനിലയിൽ കുരുങ്ങിയ ടീം അതിന് മുമ്പുള്ള മത്സരത്തിൽ മുംബൈയോട് 2-1ന് തോറ്റിരുന്നു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് പിന്നിലാകുകയായിരുന്നു. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ 2-1നും രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനും ടീം തോൽപ്പിച്ചിരുന്നു. ത്ത് പോയിൻറുമായി എഫ്‌സി ഗോവയാണ് ഐഎസ്എൽ ട്ടികയിൽ ഒന്നാമത്. ഒമ്പത് പോയിൻറുമായി മോഹൻ ബഗാൻ രണ്ടാമതും മൂന്നു കളിയിൽ നിന്ന് ഏഴ് പോയിൻറുമായി മുംബൈ സിറ്റി മൂന്നാമതുമാണ്.
കഴിഞ്ഞ സീസണിലും ഡയമണ്ട്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 സീസണിൽ പത്ത് ഗോളുകളാണ് ദിമിത്രി ഡയമൻറക്കോസ് നേടിയത്. മൂന്ന് അസിസ്റ്റും ഡയമണ്ടെന്ന് വിളിക്കപ്പെടുന്ന ഡയമൻറക്കോസിന്റെ പേരിലുണ്ടായിരുന്നു. 21 മത്സരങ്ങളാണ് താരം കളിച്ചത്.
ക്രൊയേഷ്യയിൽ നിന്നെത്തിയ ഗ്രീക്ക് ഡയമണ്ട്
29കാരനായ ദിമിത്രസ് ഡയമന്റക്കോസ് 2022ൽ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിന് മുമ്പ് രണ്ടു വർഷമായി ക്രൊയേഷ്യയിലാണ് കളിച്ചിരുന്നത്. ക്രൊയേഷ്യൻ ക്ലബായ എച്ച്.എൻ.കെ ഹയ്ദുക് സ്പ്ലിറ്റിലെ രണ്ടു വർഷത്തെ കരാർ പൂർത്തിയാക്കിയാണ് ഡയമൻറക്കോസ് സീസണിൽ നാലാം വിദേശ താരമായി കൊച്ചിയിലെത്തിയത്.
ഗ്രീക്ക് ക്ലബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ദിമിത്രിയോസ് കരിയർ ആരംഭിച്ചത്. 2009ൽ ഒളിമ്പിയാകോസിന്റെ യൂത്ത് ടീമിൽ ചേർന്നു. അണ്ടർ 19 ലീഗിലെയും യൂത്ത് ചാംപ്യൻസ് ലീഗിലെയും മികച്ച പ്രകടനത്തിനു പിന്നാലെ ക്ലബിന്റെ സീനിയർ ടീമിലും ഇടംലഭിച്ചു. 2012നും 2014നും ഇടയിൽ വിവിധ ഗ്രീക്ക് ക്ലബുകളായ പനിയോനിയോസ് ഏഥൻസ്, അറിസ് തെസലോനികി, എർഗോടെലിസ് എഫ്.സി എന്നിവയ്ക്കായി വായ്പാ അടിസ്ഥാനത്തിൽ കളിച്ചു. ഒളിമ്പിയാകോസിൽ തിരിച്ചെത്തുന്നതിനു മുൻപ് 49 മത്സരങ്ങളിൽ 14 ഗോളും നേടി. ഒളിമ്പിയാകോസിൽ 17 കളിയിൽ നാല് ഗോളും നേടി.
2015ൽ ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കാൾഷ്രുഹെർ എസ്.സിയിലെത്തി. തുടർന്നുള്ള സമ്മറിൽ ജർമൻ ക്ലബുമായി സ്ഥിരം കരാറിലുമെത്തി. ജർമനിയിൽ ആറ് വർഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വി.എഫ്.എൽ ബോചും എഫ്.സി സെന്റ് പോളി ക്ലബുകൾക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവിൽ നൂറിൽകൂടുതൽ മത്സരങ്ങളിൽനിന്ന് 34 ഗോളിനൊപ്പം എട്ട് അസിസ്റ്റും നടത്തി.
2020 ജൂലൈയിൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ് ഹയ്ദുക് സ്പ്‌ളിറ്റുമായി മൂന്ന് വർഷത്തെ കരാറിലൊപ്പിട്ടു. ടീമിനായി 30ലേറെ മത്സരങ്ങളിൽ കളിച്ചു. ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നതിന് മുൻപ് ഇസ്രയേലി ക്ലബ് എഫ്.സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് കളിച്ചിട്ടുണ്ട്. 46 മത്സരങ്ങളിൽ 19 ഗോളും നേടി. യൂറോപ്യൻ അണ്ടർ 19 ചാംപ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പവുമുണ്ടായിരുന്നു. ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാംപ്യൻ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.
Kerala Blasters Greece striker Dimitris Diamantrakos will be in tomorrow's match against Odisha FC.
Adjust Story Font
16