Quantcast

'കളത്തിന് പുറത്ത് കളി വേണ്ട'; ജർമനിക്ക് എട്ടര ലക്ഷം പിഴയിട്ട് ഫിഫ

നിലവിൽ ഡിസംബർ രണ്ടിന് കോസ്റ്ററിക്കക്കെതിരെ നടക്കുന്ന മത്സരത്തിനൊരുങ്ങുകയാണ് ടീം

MediaOne Logo

Sports Desk

  • Published:

    30 Nov 2022 9:53 AM GMT

കളത്തിന് പുറത്ത് കളി വേണ്ട; ജർമനിക്ക് എട്ടര ലക്ഷം പിഴയിട്ട് ഫിഫ
X

ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ജർമൻ ടീമിന് 10,000 സ്വിസ് ഫ്രാങ്ക്‌സ് -ഏകദേശം എട്ടര ലക്ഷം രൂപ- പിഴയിട്ട് ഫിഫ. മത്സരത്തിന് മുമ്പ് നടക്കുന്ന വാർത്താസമ്മേളനത്തിലേക്ക് കളിക്കാരിലൊരാളെ അയക്കാതിരുന്നതിനാണ് പിഴ. ഗ്രൂപ്പ് ഇ യിലെ സ്‌പെയിനിനെതിരെയുള്ള മത്സരത്തിന് മുമ്പാണ് ജർമൻ ടീം അനാസ്ഥ കാണിച്ചത്.

വാർത്താസമ്മേളനത്തിലേക്ക് താരങ്ങളിലൊരാളെയും ജർമൻ കോച്ച് ഹൻസി ഫ്‌ളിക്ക് അയച്ചിരുന്നില്ല. സ്‌പെയിനിനെതിരെയുള്ള മത്സരത്തിൽ സമ്പൂർണ ശ്രദ്ധ കൊടുക്കണമെന്ന് വ്യക്തമാക്കിയായിരുന്നു താരങ്ങളെ അയക്കാൻ വിസമ്മതിച്ചത. സ്‌പെയിനിനെതിരെയുള്ള മത്സരം 1-1 സമനിലയിലാണ് കലാശിച്ചത്. നിലവിൽ ഡിസംബർ രണ്ടിന് കോസ്റ്ററിക്കക്കെതിരെ നടക്കുന്ന മത്സരത്തിനൊരുങ്ങുകയാണ് ടീം.



നവംബർ 26ന് നടന്ന വിവാദ വാർത്താസമ്മേളനത്തിൽ ജെർമൻ കോച്ച് ഫ്‌ളിക്ക് മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാൽ മത്സരശേഷം തോമസ് മുള്ളറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

FIFA has fined the German football team 10,000 Swiss francs - approximately eight and a half lakh rupees

TAGS :

Next Story