അഞ്ചാം കിരീടം ലക്ഷ്യമിട്ട് ജർമനി; പിടിച്ചുകെട്ടാൻ ജപ്പാൻ
യൂറോപ്പിലെ പല സുപ്രധാന ക്ലബുകളിൽ കളിക്കുന്ന താരങ്ങളാണ് ജപ്പാൻ ടീമിലുള്ളത്
ദോഹ: റഷ്യയിലേറ്റ തിരിച്ചടിയിൽ നിന്ന് തിരികെ കയറാനുറച്ച് ജർമനി ഇന്നിറങ്ങും. ഏഷ്യൻ കരുത്തരായ ജപ്പാനാണ് ജർമനിയുടെ എതിരാളി. ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് വരവ് അറിയിക്കാനാണ് ജർമനി എത്തുന്നതെങ്കിൽ മുൻ ചാമ്പ്യന്മാരെ തളയ്ക്കുകയായിരിക്കും ജപ്പാന്റെ ലക്ഷ്യം.
ഇനി ടീമുകളിലേക്ക് വന്നാൽ, മുള്ളറും ഗ്‌നാബ്‌റിയും നയിക്കുന്ന മുന്നേറ്റ നിര ഏത് ടീമിന്റെയും പ്രതിരോധക്കോട്ട പൊളിക്കാൻ ശക്തിയുള്ളതാണ്. മധ്യനിരയിൽ ജർമനിയുടെ പുതിയ താരോദയം ജമാൽ മുസിയാലയും കിമിച്ചും ഗുൻഡോഗനും കളം നിറഞ്ഞത് കളിച്ചാൽ എതിർടീം വിയർക്കുമെന്ന് ഉറപ്പാണ്. റുഡിഗെറും സുലേയും അണിനിരക്കുന്ന പ്രതിരോധക്കോട്ട ഭേദിക്കുക പ്രയാസമേറിയതാണ്. വല കാക്കുന്നത് സാക്ഷാൽ മാനുവൽ ന്യൂയറാണ്.
ഏത് ടീമിനെയും നേരിടാൻ ശക്തരായ ടീമാണ് ജപ്പാൻ. യൂറോപ്പിലെ പല സുപ്രധാന ക്ലബുകളിൽ കളിക്കുന്ന താരങ്ങളാണ് ജപ്പാൻ ടീമിലുള്ളത്. മുന്നേറ്റ നിരയിൽ മിനാമിനോയും അസനോയും അണിനിരക്കും. മധ്യനിരയിൽ നഗമോട്ടോ, യൊഷീദാ എന്നിവരുടെ അനുഭവ സമ്പത്ത് ടീമിന് തുണയാകും. പ്രതിരോധക്കോട്ടയുടെ കാവൽക്കാരായി തോമിയാസുവും സക്കായും ഉണ്ടാവും. സുചി ഗോണ്ടയായിരിക്കും ഗോൾവലയ്ക്ക് കാവൽക്കാരനാകുക സുചി ഗോണ്ടയായിരിക്കും.
സാധ്യത ടീം ഇങ്ങനെ
ജർമനി: ന്യൂയർ,കെഹ്‌റർ,സുലേ, റുഡിഗർ, റൗം, കിമിച്ച്, ഗുൻഡോഗൻ, ഹോഫ്മാൻ, മുസിയാല, ഗ്‌നാബ്‌റി, മുള്ളർ.
ജപ്പാൻ: ഗോണ്ട, സക്കായ്, തോമിയാസു, യൊഷിദ, നഗമോട്ടോ, മൊറീട്ട, എൻദോ, കമാദ, ഇറ്റോ, അസാനോ, മിനാമിനോ.
Adjust Story Font
16