എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; സഹലും രാഹുലും ടീമിൽ
ജനുവരി 13ന് ഗ്രൂപ്പ് ബിയിൽ ആസ്‌ത്രേലിയക്കെതിരെ അൽ റയ്യാനിലെ അഹമ്മദ്ബിൻ അലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ദോഹ: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി രാഹുലും ഇടം പിടിച്ചു. ദോഹയിലേക്ക് തിരിക്കും മുൻപ് പരിശീലകൻ ഇഗോർ സ്റ്റിമാകാണ് ടീം പ്രഖ്യാപനം നടത്തിയത്. ഗ്രൂപ്പ് ബിയിൽ ആസ്േ്രതലിയ, ഉസ്ബെക്കിസ്താൻ, സിറിയ എന്നീ ടീമുകളാണ് ഇന്ത്യയുടെ എതിരാളികൾ. ജനുവരി 13ന് ഗ്രൂപ്പ് ബിയിൽ ആസ്‌ത്രേലിയക്കെതിരെ അൽ റയ്യാനിലെ അഹമ്മദ്ബിൻ അലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സുനിൽ ഛേത്രി, സന്ദേശ് ജിംഗാൻ, ഗുർപ്രീത് സിംഗ് സന്ധു എന്നിവരെല്ലാം ടീമിലുണ്ട്.കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് സെൻട്രൽ ഡിഫൻഡർ അൻവർ അലിക്ക് അന്തിമ ടീമിൽ ഇടം ലഭിച്ചില്ല. മധ്യനിരക്കാരൻ ആഷിക് കുരുണിയൻ, ജിക്‌സൻ സിങ്, ഗ്ലാൻ മാർട്ടിൻസ് എന്നിവർക്കും പരിക്ക് കാരണം ഇടം ലഭിച്ചില്ല.
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്,
ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്,
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്.
ഫോർവേഡുകൾ: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്തെ, മൻവീർ സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, സുനിൽ ഛേത്രി, വിക്രം പ്രതാപ് സിംഗ്.
Adjust Story Font
16