Quantcast

ഇന്ത്യൻ ഫുട്‌ബോൾ ടീം വീണ്ടുമിറങ്ങുന്നു; സെപ്റ്റംബറിൽ വിയറ്റ്‌നാമിനും സിംഗപ്പൂരിനുമെതിരെ സൗഹൃദ മത്സരം

വിയറ്റ്‌നാമിലേക്ക് പോകും മുമ്പ് കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി പരിശീലന മത്സരം കളിക്കുമെന്നു ഇന്ത്യൻ ഹെഡ്‌കോച്ച് ഇഗോർ സ്റ്റിമക്

MediaOne Logo

Web Desk

  • Published:

    11 Aug 2022 1:16 PM GMT

ഇന്ത്യൻ ഫുട്‌ബോൾ ടീം വീണ്ടുമിറങ്ങുന്നു; സെപ്റ്റംബറിൽ വിയറ്റ്‌നാമിനും സിംഗപ്പൂരിനുമെതിരെ സൗഹൃദ മത്സരം
X

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ടീം വീണ്ടും സൗഹൃദ മത്സരങ്ങൾക്കായി ഇറങ്ങുന്നു. സെപ്റ്റംബറിൽ വിയറ്റ്‌നാം, സിംഗപ്പൂർ ടീമുകൾക്കെതിരെയാണ് നീലക്കടുവകളിറങ്ങുക. സെപ്റ്റംബർ 22ന് വിയറ്റ്‌നാമിലേക്ക് പോകുന്ന ടീം സെപ്റ്റംബർ 24ന് സിംഗപ്പൂരിനെ നേരിടും. 27നാണ് ആതിഥേയരായ വിയറ്റ്‌നാമിനെതിരെ കളിക്കുന്നത്. സെപ്റ്റംബർ 28ന് ടീം ഇന്ത്യയിലേക്ക് മടങ്ങും.

നിലവിൽ ഫിഫ ലോകറാങ്കിങ്ങിൽ ഇന്ത്യ 104ാം സ്ഥാനത്താണ്. സൗഹൃദ മത്സരം കളിക്കുന്ന വിയറ്റ്‌നാം 97ാമതും സിംഗപ്പൂർ 159ാമതുമാണ്. ഹോ ചി മിൻ സിറ്റിയിലെ തോങ് നാഹ്ട് സ്‌റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് വിയറ്റ്‌നാം ഫുട്‌ബോൾ ഫെഡറേഷൻ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. 21 മുതൽ 27 വരെ നടക്കുന്ന മത്സരങ്ങളിൽ കൂടുതൽ പോയൻറ് നേടുന്ന ടീം ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെടുമെന്നും അവർ അറിയിച്ചു.

രണ്ടു മാസം മുമ്പ് 2023 ഏഷ്യൻ കപ്പിന് യോഗ്യത നേടിയ ഇന്ത്യൻ ടീം ടൂർണമെൻറിനയുള്ള ഒരുക്കത്തിലാണ്. മുന്നിലുള്ള വെല്ലുവിളികളെ തങ്ങൾ സന്തോഷത്തോടെയാണ് നേരിടുന്നതെന്നും സമീപകാലത്തെ മികച്ച പ്രകടനം തുടരാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യൻ ഹെഡ്‌കോച്ച് ഇഗോർ സ്റ്റിമക് പറഞ്ഞു. മുന്നൊരുക്ക ക്യാമ്പ് നടത്താൻ ശ്രമിക്കുകയാണെന്നും വിയറ്റ്‌നാമിലേക്ക് പോകും മുമ്പ് കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി പരിശീലന മത്സരം കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Indian football team play friendly matches against Vietnam and Singapore in September

TAGS :

Next Story