ഫിഫ ദി ബെസ്റ്റ് അവാർഡ്; മെസ്സിയുടെ വോട്ട് യമാലിന്, ഇന്ത്യൻ ക്യാപ്റ്റന്റെ പിന്തുണ ഈ താരത്തിന്
ഇറ്റാലിയൻ ക്യാപ്റ്റൻ ഡോണറൂമ ആദ്യവോട്ട് ലയണൽ മെസ്സിക്കാണ് നൽകിയത്.
ദോഹ: ഓരോ ഇന്റർനാഷണൽ ടീം ക്യാപ്റ്റൻമാരും മികച്ച താരത്തിനുള്ള മത്സരത്തിൽ ആർക്കൊക്കെയാണ് വോട്ട് ചെയ്തത്. ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത് ഇതായിരുന്നു. ഒടുവിൽ ഫിഫയുടെ ലിസ്റ്റ് പുറത്ത് വന്നതോടെ സസ്‌പെൻസിന് അവസാനമായി. അർജന്റീനൻ സൂപ്പർ താരവും ക്യാപ്റ്റനുമായ ലയണൽ മെസ്സിയുടെ ഒന്നാമത്തെ വോട്ട് ലമീൻ യമാലിനായിരുന്നു.തന്റെ
പഴയ ക്ലബായ ബാഴ്‌സലോണ താരമാണെന്നത് യമാലിന് തുണയായി. മെസ്സിയുടേതിന് സമാനമായി ലാമാസിയയിലൂടെയാണ് യമാലും പന്തുതട്ടിതുടങ്ങിയത്. രണ്ടാം വോട്ട് പി.എസ്.ജിയിലെ തന്റെ സഹതാരമായിരുന്ന കിലിയൻ എംബാപെക്ക് നൽകിയ അർജന്റൈൻ താരം മൂന്നാം വോട്ടാണ് ബ്രസീലിയൻ വിനീഷ്യസ് ജൂനിയറിന് നൽകിയത്.
പോർച്ചുഗലിന്റെ സ്ഥിരം ക്യാപ്റ്റല്ലാതിരുന്നതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇത്തവണ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന് വോട്ട് ചെയ്യാനായില്ല. പകരം പോർച്ചുഗൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് വോട്ട് ചെയ്യാനുള്ള അവസരം ബെർണാഡോ സിൽവയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിലെ സഹ താരം റോഡ്രിക്കാണ് സിൽവ ഒന്നാം വോട്ട് നൽകിയത്. രണ്ടാമത് വിനീഷ്യസിന് നൽകിയപ്പോൾ മൂന്നാം വോട്ട് സിറ്റി താരമായ എർലിങ് ഹാളണ്ടിനായിരുന്നു. ഇറ്റാലിയൻ ക്യാപ്റ്റൻ ഡോണറൂമ മെസ്സിക്കാണ് ആദ്യ വോട്ട് നൽകിയത്. രണ്ടാമതായി ഫ്രഞ്ച് താരം കിലിയൻ എംബാപെക്കും മൂന്നാമതായി വിനീഷ്യസിനും വോട്ട് നൽകി.
സ്‌പെയിൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ടയുടെ ആദ്യ വോട്ട് റയൽ മാഡ്രിഡ് താരം ഡാനി കാർവഹാലിനായിരുന്നു. സ്‌പെയിനിലെ തന്നെ സഹതാരം റോഡ്രിക്ക് രണ്ടാം വോട്ടും ലമീൻ യമാലിന് മൂന്നാം വോട്ടും നൽകി. ഇന്ത്യൻ ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ ആദ്യ വോട്ട് നൽകിയത് സ്പാനിഷ് താരം റോഡ്രിക്കായിരുന്നു. കോച്ച് മനോലി മാർക്കെസും റോഡ്രിക്ക് തന്നെയാണ് പ്രഥമ പരിഗണന നൽകിയത്.
Adjust Story Font
16