Quantcast

ഐ.എസ്.എൽ പുതിയ സീസൺ; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ അങ്കം തിരുവോണ ദിനത്തിൽ പഞ്ചാബിനെതിരെ

സെപ്തംബർ 13ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി മോഹൻ ബഗാനെ നേരിടും

MediaOne Logo

Sports Desk

  • Published:

    25 Aug 2024 4:41 PM GMT

ISL New Season; Blasters first match against Punjab
X

കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് പുതിയ സീസണിന് സെപ്തംബർ 13 മുതൽ തുടക്കം. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്.സി മുൻ ചാമ്പ്യൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ നേരിടും. തിരുവോണ ദിനമായ സെപ്തംബർ 15ന് രാത്രി 7.30ന് കലൂർ ജവഹൽലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. രണ്ട് പാദങ്ങളായി നടത്തുന്ന മത്സരങ്ങളുടെ ആദ്യപാദ മത്സര ക്രമമാണ് പ്രഖ്യാപിച്ചത്.

എല്ലാ ദിവസവും വൈകീട്ട് 7.30നാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യപാദത്തിൽ ആകെ 84 മത്സരങ്ങളാണുള്ളത്. സെപ്റ്റംബറിൽ 18മത്സരങ്ങളുണ്ടാകും. ഒക്ടോബർ, നവംബർ 20 വീതവും, ഡിസംബറിൽ 26 ഉം കളികളാണുള്ളത്. ആദ്യ പാദത്തിൽ ഏഴ് ഹോം മാച്ചുകളും ഏഴ് എവേ മാച്ചുകളും ഉൾപ്പെടെ 14 മത്സരങ്ങളിലാണ് മഞ്ഞപ്പട കളത്തിലിറങ്ങുക. സെപ്തംബർ 22ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.

ഒക്ടോബർ 26, നവംബർ ഏഴ്, 24, 28, ഡിസംബർ ഏഴ് എന്നീ ദിവസങ്ങളിലാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മത്സരങ്ങൾ. ബെംഗളൂരു-ബ്ലാസ്റ്റേഴ്‌സ് പോരാട്ടം ഒക്ടോബർ 25നാണ്. സെപ്റ്റംബർ 29ന് ഗുവാഹാത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം.

TAGS :

Next Story