നെതർലൻഡ്‌സ് ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത് ഏഴാം തവണ
ആരാധകർ തങ്ങളുടെ ടീം തനിസ്വരൂപം കാട്ടിത്തുടങ്ങുന്ന ആവേശത്തിൽ
ലോകകപ്പിൽ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് നെതർലാൻഡ്‌സ് ക്വാർട്ടറിൽ. ഇത് ഏഴാം തവണയാണ് ഓറഞ്ചുപട ലോകകപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നത്. ഇന്ന് അൽഖലീഫ സ്റ്റേഡിയത്തിൽ അവിടവിടെ മിന്നിത്തെളിഞ്ഞ സ്വന്തം കുപ്പായക്കാരെ ആവേശത്തിലാക്കി മൈതാനമധ്യത്ത് പതിനൊന്ന് ഓറഞ്ചുകുപ്പായക്കാർ അമേരിക്കൻ പടക്ക് മീതെ പടർന്നുകയറുകയായിരുന്നു. എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ... പാറപോലെ ഉറച്ച നെതർലൻഡ്‌സ് പ്രതിരോധനിരയെ മൂന്നാം മിനുട്ടിൽ അമേരിക്കക്കാരൊന്നു വെല്ലുവിളിച്ചു. പത്താം മിനുട്ടിൽ അതിന് മറുപടി കിട്ടി. മെംഫിസ് ഡീപേ ഈ ലോകകപ്പിൽ ആദ്യമായി സ്‌കോർ ചെയ്തു. പന്തടക്കത്തിൽ, പാസുകളുടെ എണ്ണത്തിലും കൃത്യതയിലും, ഗോളിലേക്കുള്ള ഷോട്ടുകളിൽ എല്ലാത്തിലും അമേരിക്കയായിരുന്നു മുന്നിൽ... പക്ഷെ സ്വന്തം പകുതിയിൽ കരുതിയിരുന്ന് പിന്നെ കടന്നാക്രമിച്ചു ഓറഞ്ചുപട. എതിരാളിയെ അറിഞ്ഞുള്ള ഗെയിംപ്ലാനായിരുന്നു അവരുടേത്. 46ാം മിനിട്ടിൽ ഡാലെ ബ്ലിൻഡിലൂടെ രണ്ടാം ഗോൾ വന്നു.
രണ്ടാം പകുതിയിൽ അമേരിക്ക കുറച്ചുകൂടി ആക്രമിച്ചു. ഓറഞ്ച് ഗോളി ആന്ദ്രീസ് നോപർട്ടിന്റെ മിന്നും സേവുകൾ കണ്ടു. 76ാം മിനിട്ടിൽ അമേരിക്ക ഗോളടിച്ചു. ഹാജി റൈറ്റിലൂടെ ടീം ഒപ്പമെത്തി. കളി നീട്ടാനുള്ള അമേരിക്കൻ ശ്രമം പക്ഷെ ഉടനെ പൊളിഞ്ഞു. അഞ്ച് മിനിട്ടിനുള്ളിൽ ഡംഫ്രിസ് അമേരിക്കയുടെ നെഞ്ചിൽ മൂന്നാം ആണി കുത്തിയിറക്കി.
ആദ്യ റൗണ്ടിൽ തോൽവിയറിയാതെ മുന്നേറിയ നെതർലൻഡ്‌സിന് ഇത് ലോകകപ്പിലെ ഏഴാം ക്വാർട്ടറായിരിക്കെ ആരാധകർ ആവേശത്തിലാണ്. തങ്ങളുടെ ടീം തനിസ്വരൂപം കാട്ടിത്തുടങ്ങുന്ന ആവേശത്തിൽ.
It is the seventh time that the Netherlands have reached the quarterfinals of Football World Cup
Adjust Story Font
16