Quantcast

ന്യൂസിലാൻഡിനെതിരായ സൗഹൃദ മത്സരം ; ജിതിൻ എംഎസ് ഇന്ത്യൻ ടീമിൽ

MediaOne Logo

Sports Desk

  • Published:

    7 Nov 2026 7:18 PM IST

ന്യൂസിലാൻഡിനെതിരായ സൗഹൃദ മത്സരം ; ജിതിൻ എംഎസ് ഇന്ത്യൻ ടീമിൽ
X

മുംബൈ : ഐഎസ്എല്ലിലെ മിന്നും ഫോമിന്റെ ബലത്തിൽ ദേശീയ ടീമിൽ ഇടം നേടി മലയാളി താരം ജിതിൻ എംഎസ്. 2025 ആഗസ്റ്റിൽ ഖാലിദ് ജമീൽ ദേശീയ ടീമിൽ പരിശീലകനായി വന്നയുടൻ നടന്ന കാഫ കപ്പിലായിരുന്നു മലയാളി താരം അവസാനമായി ദേശീയ കുപ്പായം അണിയുന്നത്. സീസണിൽ നോർത്തീസ്റ്റിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് മലയാളി താരത്തിന്റെ സമ്പാദ്യം. ഈ ഫോം തന്നെയാണ് താരത്തെ ടീമിലേക്ക് തിരിച്ചെത്തിച്ചതും. ജിതിന് പുറമെ മലയാളി താരങ്ങളായ ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സുഹൈൽ എന്നിവരും ടീമിലുണ്ട്.

ടീം :

ഗോൾകീപ്പർമാർ : ഹൃതിക്ക് തിവാരി, സോം കുമാർ, വിശാൽ കെയ്ത്

പ്രതിരോധ നിര : അഭിഷേക് സിങ് തേക്ക്ചം, ആകാശ് മിശ്ര, ജയ് ഗുപ്ത, ബിജോയ് വർഗീസ്, പ്രംവീർ, മെഹ്താബ് സിങ്, റിക്കി മീതെ ഹവോബം, റോഷൻ സിങ് നവോറം

മധ്യനിര : അനിരുദ്ധ് താപ, ആഷിഖ് കുരുണിയൻ, തോംബാ സിങ് ഹവോബം, ജിതിൻ എംഎസ്, ലാൽറിൻലിയാന നാംതെ, ലാൽറെംത്ലുവങ്ക ഫനായി

മുന്നേറ്റ നിര : ഡേവിഡ് ലാലൻസാംഗ, എഡ്‌മണ്ട് ലാൽറിൻഡിക്ക, ലിസ്റ്റൺ കൊളാസോ, മൻവീർ സിംഗ്, മുഹമ്മദ് സുഹൈൽ, റയാൻ വില്യംസ്

TAGS :

Next Story