Quantcast

ആരാധകരേ... ശാന്തരാകുവിന്‍; ദ കിങ് ഇസ് ബാക്ക്

പരിക്കേറ്റ കരീം ബെന്‍സേമ ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-29 10:34:36.0

Published:

29 Nov 2022 10:21 AM GMT

ആരാധകരേ... ശാന്തരാകുവിന്‍; ദ കിങ് ഇസ് ബാക്ക്
X

‍ ലോകകപ്പിൽ പരിക്ക് വിടാതെ പിന്തുടരുന്ന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഇതാ ഒരു സന്തോഷ വാർത്ത. ലോകപ്പിന് തൊട്ട് മുമ്പ് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായ സൂപ്പർ താരം കരീം ബെൻസേമ ടീമിലേക്ക് തിരിച്ചെത്തുന്നു. ബെൻസേമ പരിക്കിൽ നിന്ന് മുക്തനായി തുടങ്ങിയെന്നും ഉടൻ ടീമിൽ തിരിച്ചെത്തുമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ ബാലൻ ദ്യോർ ജേതാവ് കൂടിയായ ബെൻസേമ ലോകകപ്പിന് മുമ്പേ പരിക്കേറ്റ് പുറത്തായത് ഫ്രാൻസിന് വലിയ തിരിച്ചടിയായിരുന്നു.

ബാലന്‍ ദ്യോര്‍ പുരസ്കാര നിറവില്‍ ലോകകപ്പിനെത്തിയ ബെന്‍സേമക്ക് പരിശീലനത്തിനിടെ കാല്‍ തുടക്കായിരുന്നു പരിക്കേറ്റത്. ഇടത്തെ തുടയിലെ പരിക്ക് ഗുരുതരമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ പരിക്കേറ്റ് നാലോളം സൂപ്പര്‍ താരങ്ങള്‍ പുറത്തായിട്ടും ലോകകപ്പില്‍ അതൊന്നും തങ്ങളെ ഒരളവിലും ബാധിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രഞ്ച് പടയുടെ പ്രകടനം. രണ്ട ്ജയങ്ങളുമായി ഖത്തര്‍ ലോകകപ്പില്‍ ആദ്യമായി പ്രീക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പിച്ചത് ഫ്രാന്‍സായിരുന്നു. ബെന്‍സേമ കൂടി തിരിച്ചെത്തിയാല്‍ ഫ്രഞ്ച് പടയുടെ കരുത്തേറും.

ബെന്‍സേമ ഈ ആഴ്ച തന്നെ ടീമിനൊപ്പം പരിശീലനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് പുറത്തായിട്ടും ബെന്‍സേമക്ക് പകരക്കാരനെ ഫ്രാന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നിലവില്‍ രണ്ട് കളിയിൽ രണ്ടും ജയിച്ച് ഫ്രാന്‍സ് 6 പോയിന്റുമായി ഗ്രൂപ്പ് ഡി യിൽ ഒന്നാം സ്ഥാനത്താണ്.

ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചതിന് ശേഷം പരിശീലനത്തിനിടെ പരിക്കേറ്റ് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്തായ രണ്ടാമത്തെ താരമായിരുന്നു ബെന്‍സെമ. നേരത്തേ ടീമിലെ പ്രധാന ഫോർവേഡുകളിൽ ഒരാളായ ക്രിസ്റ്റഫര്‍ എൻകുന്‍കു പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്തായിയിരുന്നു. യുവതാരം എഡ്വെർഡ് കാമവിങ്കയുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. എന്‍കുന്‍കുവിന്‍റെ ഇടതു മുട്ടിനാണ് പരിക്കേറ്റത്.

TAGS :

Next Story