Quantcast

ഗോവ 'പടിയിറക്കി വിട്ട' കട്ടിമണി ഇന്ന് ഹൈദരാബാദിന്റെ ഹീറോ

ഗിൽ എന്ന മതിലിൽ തട്ടി ഹൈദരാബാദ് താരങ്ങളുടെ ഷോട്ടുകൾ തെറിക്കുന്നമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു

MediaOne Logo

Web Desk

  • Published:

    21 March 2022 5:20 AM GMT

ഗോവ പടിയിറക്കി വിട്ട കട്ടിമണി ഇന്ന് ഹൈദരാബാദിന്റെ ഹീറോ
X

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കിരീടമെന്ന സ്വപ്‌നത്തിന് തടസമായി നിന്നത് ഹൈദരാബാദ് എഫ്.സിയുടെ ലക്ഷ്മികാന്ത് കട്ടിമണിയായിരുന്നു.കിരീട പോരാട്ടം അധികസമയവും പിന്നിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ ആരാധകരെല്ലാം ഉറപ്പിച്ചിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഗിൽ എന്ന മതിലിൽ തട്ടി ഹൈദരാബാദ് താരങ്ങളുടെ ഷോട്ടുകൾ തെറിക്കുന്നമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു.

മാർക്കോ ലെസ്‌കോവിച്ചിന്റെ ഷോട്ട് ഡൈവ് ചെയ്ത് തടുത്ത് തുടങ്ങിയ കട്ടിമണി തനിക്കെതിരെ വന്ന മൂന്ന് ഷോട്ടുകളാണ് തട്ടിയകറ്റിയത്. 2ാം കിക്കെടുത്ത നിഷുകുമാറിന്റെ ഷോട്ടിൽ റഫറിയുടെ തിരുത്തൽ വന്നിട്ടും രണ്ടാം കിക്കും സേവ് ചെയ്ത് മത്സരം പതുക്കെ ഹൈദരാബാദിന് സമ്മാനിക്കുകയായിരുന്നു.തുടരൻ സേവുകളുമായി തിളങ്ങിയതോടെ കട്ടിമണി ഇല്ലാതാക്കിയത് ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖൻ ഗില്ലിന്റെ ആത്മവിശ്വാസം കൂടിയാണ്.

മുൻ സീസണിൽ എഫ്‌സി ഗോവയുടെ ക്യാപ്റ്റനായിരുന്നു കട്ടിമണി. ഒരു സീസണിലെ നിറംമങ്ങലിന്റെ പേരിൽ ഗോവ പടിയിറക്കിയതോടെയാണു ഹൈദരാബാദിൽ ചേക്കേറിയത്. കിരീട നേട്ടത്തോടെ 32 ാം വയസിലും തന്റെ പോരാട്ട വീര്യം ചോർന്നിട്ടില്ലെന്ന് തന്നെ അവഗണിച്ചവരെ ഓർമപ്പെടുത്തുകയാണ് കട്ടിമണി.

TAGS :

Next Story