Quantcast

രണ്ടു പെനാൽട്ടി; മൂന്നു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്.സി

51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്‌റ്റേഴ്‌സിനായില്ല

MediaOne Logo

Sports Desk

  • Updated:

    2022-02-10 16:36:21.0

Published:

10 Feb 2022 3:59 PM GMT

രണ്ടു പെനാൽട്ടി; മൂന്നു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്.സി
X

രണ്ടു ഗോളുകളുമായി ഗ്രേഗ് സ്‌റ്റേവർട്ടും ഒരു ഗോളുമായി ഡാനിയേൽ ചീമയും കളം നിറഞ്ഞാടിയപ്പോൾ ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജംഷഡ്പൂർ എഫ്‌സിക്കെതിരെ തോൽവി. 45, 48 മിനുറ്റുകളിൽ ലഭിച്ച പെനാൽട്ടികളിലാണ് സ്‌റ്റേവാർട്ട് ഗോൾ കണ്ടെത്തിയത്. ഗോവയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്‌റ്റേഴ്‌സിനായില്ല.


ഗ്രേഗ് സ്‌റ്റേവർട്ടിനെയും ബോറിസിനെയും ബോക്‌സിൽ വീഴ്ത്തിയതിനാണ് ജംഷഡ്പൂരിന് പെനാൽട്ടി ലഭിച്ചത്. സ്‌റ്റേവർട്ട എടുത്ത ഫ്രീകിക്കിൽ നിന്നാണ് മൂന്നാമത്തെ ഗോളുണ്ടയത്. ഫ്രികിക്ക് സ്വീകരിച്ച ബോറിസ് പെനാൽട്ടി ബോക്‌സിന്റെ മധ്യത്തിലുണ്ടായിരുന്ന ചീമക്ക് ബോൾ കൈമാറുകയായിരുന്നു. ഒട്ടും വൈകാതെ ചീമ ബോൾ വലയിലാക്കിപ്പോൾ ഗില്ലിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വിജയത്തോടെ ജംഷഡ്പൂർ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 25 പോയൻറാണ് ടീമിനുള്ളത്. എന്നാൽ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 26 പോയൻറുമായി ഹൈദരാബാദാണ് ഒന്നാംസ്ഥാനത്ത്. 23 പോയൻറ് വീതമുള്ള ബംഗളൂരു മൂന്നാമതും എടികെ മോഹൻബഗാൻ നാലാം സ്ഥാനത്തുമാണുള്ളത്.

ബ്ലാസ്‌റ്റേഴ്‌സ് മുമ്പ് ജംഷഡ്പൂരുമായി ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ ഇക്കുറി പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് തകർപ്പൻ വിജയം നേടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ തകർത്തത്.

Kerala Blasters lose to Jamshedpur FC in Indian super league

TAGS :

Next Story