Quantcast

ഡൽഹിയും കടന്ന് കേരളം; സന്തോഷ് ട്രോഫിയിൽ തുടർച്ചയായ നാലാം ജയം, 3-0

നസീബ് റഹ്‌മാൻ(16), ജോസഫ് ജസ്റ്റിൻ(31), ടി ഷിജിൻ(40) എന്നിവരാണ് ഗോൾ നേടിയത്.

MediaOne Logo

Sports Desk

  • Published:

    22 Dec 2024 5:50 PM GMT

Kerala through Delhi; 4th win in a row in Santosh Trophy, 3-0
X

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി കേരളം. ഹൈദരാബാദ് ഡെക്കാൻ അരീനയിൽ നടന്ന മത്സരത്തിൽ കേരളത്തിനായി നസീബ് റഹ്‌മാൻ(16), ജോസഫ് ജസ്റ്റിൻ(31), ടി ഷിജിൻ(40) എന്നിവരാണ് ഗോൾ നേടിയത്. നേരത്തെ ക്വാർട്ടർ ഉറപ്പിച്ച കേരളം നാലാം ജയത്തോടെ 12 പോയന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 24ന് തമിഴ്‌നാട്ടിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

സ്ഥിരം ശൈലിയായ 5-4-1 രീതിയിലാണ് കോച്ച് ബിബി തോമസ് ടീമിനെ വിന്യസിച്ചത്. മുന്നേറ്റത്തിൽ മുഹമ്മദ് അജ്‌സലിന് പകരം ടി ഷിജിനും മുഹമ്മദ് റോഷലിന് പകരം നിജോ ഗിൽബെർട്ടും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.

TAGS :

Next Story