ഇരട്ട ഗോളുമായി ലെവൻഡോസ്‌കി; ലാലിഗയിൽ ബാഴ്‌സക്ക് രണ്ടാം ജയം
ഇരട്ടഗോളുകൾ നേടിയ ലെവൻഡോസ്‌കിയുടെ മികച്ച പ്രകടനമാണ് ബാഴ്‌സക്ക് കരുത്തായത്. തുടർച്ചയായ രണ്ടാം ജയത്തോടെ ഏഴു പോയിന്റുമായി ബാഴ്‌സലോണ ലീലിഗയിൽ രണ്ടാം സ്ഥാനത്താണ്.
ലാലിഗയിൽ ബാഴ്‌സലോണക്ക് തുടർച്ചയായ രണ്ടാം ജയം. ഇന്നലെ റയൽ വയ്യഡോയിഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സ്പാനിഷ് വമ്പൻമാർ തകർത്തത്. ഇരട്ടഗോളുകൾ നേടിയ ലെവൻഡോസ്‌കിയുടെ മികച്ച പ്രകടനമാണ് ബാഴ്‌സക്ക് കരുത്തായത്.
23-ാം മിനുട്ടിൽ വലതു വിങ്ങിൽനിന്ന് റഫിഞ്ഞ നൽകിയ ക്രോസിൽനിന്നായിരുന്നു ലെവൻഡോസ്‌കിയുടെ ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കും മുമ്പ് പെഡ്രിയുടെ ഗോളിൽ ബാഴ്‌സ ലീഡ് ഇരട്ടിയാക്കി. ഡെംബലയുടെ മികച്ച നീക്കമാണ് ഗോളിലേക്ക് വഴിതുറന്നത്.
രണ്ടാം പകുതിയിൽ 65-ാം മിനുട്ടിലായിരുന്നു ലെവൻഡോസ്‌കിയുടെ രണ്ടാമത്തെ ഗോൾ. ഡെംബലയുടെ പാസ് മികച്ച ബാക്ക് ഹീൽ ഷോട്ടിലൂടെ ലെവൻഡോസ്‌കി മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. അധികസമയത്ത് ഹാട്രിക് തികയ്ക്കാനുള്ള സുവർണാവസരം പോളിഷ് സ്‌ട്രൈക്കർക്ക് ലഭിച്ചിരുന്നു. എന്നാൽ ലെവൻഡോസ്‌കിയുടെ ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ ജോർദി മാസിപ് തടഞ്ഞെങ്കിലും പകരക്കാനയെത്തിയ സെർജി റോബർട്ടോ റീബൗണ്ട് ഗോളാക്കി മാറ്റി.
തുടർച്ചയായ രണ്ടാം ജയത്തോടെ ഏഴു പോയിന്റുമായി ബാഴ്‌സലോണ ലീലിഗയിൽ രണ്ടാം സ്ഥാനത്താണ്.
Adjust Story Font
16