തോൽവിയിലും തലയുയർത്തി നെയ്മർ
മെസി എങ്ങനെയാണോ അര്‍ജന്റീനന്‍ ടീമില്‍ ചലനം സൃഷ്ടിച്ചത് സമാനമായ സ്വാധീനം നെയ്മറും സ്വന്തം ടീമില്‍ ഉണ്ടാക്കിയിരുന്നു.
ആധുനിക ഫുട്‌ബോള്‍ ആഘോഷിക്കപ്പെടുന്ന താരങ്ങളില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയും ബ്രസീലിന്റെ യുവതാരം നെയ്മറുമുണ്ട്. ആ രണ്ട് പേരും പരസ്പരം കൊമ്പ്കോര്‍ക്കുന്നു എന്ന പ്രത്യേകത കൂടി കോപ്പ അമേരിക്ക ഫൈനലിനുണ്ടായിരുന്നു. ആ പോരാട്ടത്തില്‍ മെസി വിജയിച്ചു.
എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോല്‍പിച്ച് കിരീടം ചൂടുമ്പോള്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് കൂടിയായിരുന്നു അത് അര്‍ജന്റീനക്ക്. ഈ പോരാട്ടത്തില്‍ മെസിയും ടീമും വിജയിച്ചെങ്കിലും നെയ്മറും ഒട്ടും മോശമല്ല. തലയുയര്‍ത്തി തന്നെയാണ് നെയ്മറും ഒപ്പം ബ്രസീലും കളം വിടുന്നത്.
മെസി എങ്ങനെയാണോ അര്‍ജന്റീനന്‍ ടീമില്‍ ചലനം സൃഷ്ടിച്ചത് സമാനമായ സ്വാധീനം നെയ്മറും സ്വന്തം ടീമില്‍ ഉണ്ടാക്കിയിരുന്നു. പന്ത്രണ്ട് ഗോളുകളാണ് അര്‍ജന്റീനയും ബ്രസീലും ടൂര്‍ണമെന്റില്‍ നേടിയത്. നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി മെസി കളം നിറഞ്ഞു. അര്‍ജന്റീനയുടെ പന്ത്രണ്ട് ഗോളുകളില്‍ 9 ഗോളുകളില്‍ മെസിയുടെ കാലുകളും ഉണ്ടായിരുന്നു.
നെയ്മറും മോശമാക്കിയില്ല. രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായിരുന്നു നെയ്മറിന്റെ സമ്പാദ്യം. അതായത് ബ്രസീല്‍ അടിച്ച പന്ത്രണ്ട് ഗോളുകളില്‍ അഞ്ച് എണ്ണത്തില്‍ നെയ്മര്‍ സ്പര്‍ശമുണ്ടായിരുന്നു. കോപ്പ അമേരിക്കയിലെ എല്ലാ മത്സരങ്ങളിലും നെയ്മര്‍ കളിച്ചിരുന്നില്ല. ഫൈനലിലും നെയ്മര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അതേസമയം കോപ്പ അമേരിക്കയിലെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തതും മെസിയേയും നെയ്മറിനേയുമായിരുന്നു. മികച്ച കളിക്കാരനായി ഒരാളെ തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടാണെന്നും അതിനാല്‍ മെസിയും നെയമ്‌റുമാണ് മികച്ച കളിക്കാരെന്ന് തെക്കന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(കോന്‍മെബോള്‍)ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Adjust Story Font
16