Quantcast

'സന്തോഷ വാർത്തയ്‍ക്കായി അല്‍പംകൂടി കാത്തിരിക്കൂ...'; ബാഴ്സ ആരാധകരോട് ജോർജ് മെസി

മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-05 14:22:50.0

Published:

5 Jun 2023 2:03 PM GMT

Lionel Messi Wants to Return to Barcelona: Father Jorge Confirms After Meeting With Joan Laporta
X

മാഡ്രിഡ്: അർജന്റീനൻ താരം ലയണൽ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങാനുള്ള നീക്കം ഇപ്പോഴും തുടരുകയാണെന്ന് മെസ്സിയുടെ പിതാവ് ജോർജ് മെസ്സി. ട്രാൻസ്ഫർ നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജോർജ്ജ് ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയെ അദ്ദേഹത്തിന്റെ വീട്ടിൽ കണ്ടിരുന്നു. ഇതിന് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലാപോർട്ടയും സാവിയും ഇതിഹാസത്തെ ക്യാമ്പിൽ തിരികെ എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

'ലിയോ ബാഴ്സലോണയിലേക്ക് മടങ്ങാൻ എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. തിരികെ എത്തിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്, ബാഴ്സ നീക്കം തീർച്ചയായും ഒരു ഓപ്ഷനാണ്. തീരുമാനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കാം,' ജോർജ് മെസ്സി പറഞ്ഞു.

ബാഴ്‌സയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തങ്ങള്‍ കോണ്‍ഫിഡന്റ് ആണെന്നും ഭാവി കാര്യങ്ങള്‍ വഴിയേ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. വിഷയത്തില്‍ അഭ്യൂഹങ്ങളും ശക്തമായിരുന്നു. അതിനിടയിലാണ് ജോർജ് മെസി- ലാപോർട്ട കൂടിക്കാഴ്ച ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്നത്. കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിന്റെയും എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുടെയും ഓഫറുകള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ മെസിയെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ലാ ലിഗ ബാഴ്‌സലോണയുടെ പദ്ധതി അംഗീകരിച്ചുവെന്നും റൊമാനോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021-ൽ കരാർ നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മെസ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തുന്നത്. 2004 മുതൽ 2021 വരെ ബാഴ്സലോണയ്ക്കായി നിരവധി കിരീടങ്ങള്‍ സംഭാവന ചെയ്യുന്നതിൽ മെസി നിർണായക പങ്കുവഹിച്ചു.

TAGS :

Next Story