Quantcast

സിറ്റിക്കും ലിവർപൂളിനും നിർണ്ണായകം

ആദ്യപാദത്തിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സലാഹിന്റെ ഏക ​ഗോളിന് ലിവർപൂൾ വിജയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-01 10:20:48.0

Published:

1 April 2023 10:10 AM GMT

സിറ്റിക്കും ലിവർപൂളിനും നിർണ്ണായകം
X

അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞുളള ഇടവേളക്ക് ശേഷം ഇന്ന് പ്രീമിയർ ലീ​ഗിനു വീണ്ടും കിക്കോഫ്. ഇന്ന് വൈകീട്ട് അഞ്ചിനു നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്. ഒന്നാമതുളള ആഴ്സനലുമായി എട്ട് പോയിന്റ് പുറകിലാണ് നിലവിൽ സിറ്റി. പക്ഷേ ആഴ്സനലിനെക്കാൾ ഒരു മത്സരം കുറവാണ് സിറ്റി കളിച്ചിരിക്കുന്നത്. 27- മത്സരങ്ങളിൽ നിന്ന് 61- പോയിന്റാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്കുളളത്. ഇന്നത്തെ മത്സരം തോറ്റാൽ അവരുടെ കിരീട പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേൽക്കും. അതേ സമയം സിറ്റിയുടെ തട്ടകത്തിലെ മികച്ച വിജയം ലിവർപൂൾ താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ആദ്യപാദത്തിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സലാഹിന്റെ ഏക ​ഗോളിന് ലിവർപൂൾ വിജയിച്ചിരുന്നു

ആറാമതുളള ലിവർപൂളിനും മത്സരം വളരെ നിർണ്ണായകമാണ്. ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നഷ്ടപ്പെട്ടാൽ വലിയ പ്രത്യാ​ഘാതങ്ങളാണ് ​ടീമിനെ കാത്തിരിക്കുന്നത്. ഏറ്റവും അധികം നഷ്ടം വരുക സാമ്പത്തിക മേഖലയിലാണ്. താരങ്ങളുടെ കൊഴിഞ്ഞു പോക്കിനും ഇത് വഴിവെക്കും. കൂടാതെ ലിവർപൂൾ ദീർഘകാലമായി ലക്ഷ്യമിടുന്ന ജൂഡ് ബെല്ലിം​ഗ്ഹാം ഉൾപ്പെടെയുളള താരങ്ങളുടെ ട്രാൻസ്ഫറുകളും നടക്കില്ല.

നിലവിൽ നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിനെക്കാൾ ഏഴ് പോയിന്റ് പിന്നിലാണ് ലിവർപൂൾ. രണ്ട് മത്സരങ്ങൾ അവരേക്കാൾ കുറവാണ് കളിച്ചതെങ്കിലും അടുത്ത മൂന്ന് മത്സരങ്ങളിൽ പ്രീമിയർ ലീ​ഗ് വമ്പൻമാരെയാണ് ലിവർപൂൾ നേരിടേണ്ടത്. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുമായുളള മത്സരത്തിനു ശേഷം ടീനിന് അടുത്ത മത്സരങ്ങൾ ചെൽസിക്കും ആഴ്സനലിനും എതിരെയാണ്.

മാഞ്ചസ്റ്റർ സിറ്റിക്കായി പരിക്കേറ്റ ഫിൽ ഫോഡൻ കളിച്ചേക്കില്ല. എന്നാൽ പരിക്കേറ്റ് പുറത്തായ സൂപ്പർ താരം ഏർലിം​ഗ് ഹാലൻ‍ഡ് കളിച്ചേക്കുമെന്ന സൂചന പരിശീലകൻ പെപ് ​ഗാർഡിയോള പങ്കുവെച്ചു. ചാമ്പ്യൻസ് ലീ​ഗിൽ ഒരു മത്സരത്തിൽ അ‍ഞ്ചു ​ഗോൾ നേടിയ താരം ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. 28- ​ഗോളുമായി താരം നിലവിൽ പ്രീമിയർ ലീ​ഗിൽ ഒന്നാം സ്ഥാനത്താണ്.

TAGS :

Next Story