Quantcast

കളിച്ചിട്ടും ജയിക്കാനാകാതെ സിറ്റി, ആഴ്സനലിനെ വീഴ്ത്തി ബയേൺ

MediaOne Logo

Sports Desk

  • Published:

    18 April 2024 5:54 AM GMT

ucl
X

ലണ്ടൻ: കളിയിൽ സമഗ്ര ആധിപത്യം പുലർത്തിയിട്ടും കളി ജയിക്കാനാകാതെ മാഞ്ചസ്റ്റർ സിറ്റി. സ്വന്തം മൈതാനമായ ഇത്തിഹാദിൽ റയൽ മ​ഡ്രിഡിനെ മറിച്ചിടാമെന്ന സിറ്റിയുടെ ആത്മവിശ്വാസത്തെ കാർലോ ആൻസേലാട്ടിയും സംഘവും തകർത്തെറിഞ്ഞു. നിശ്ചിത സമയത്തും അധികം സമയത്തും ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞി മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടാണ് വിധി നിർണയിച്ചത്.

മത്സരത്തിന്റെ 12ാം മിനുറ്റിൽ​ റോഡ്രി​ഗ്രായുടെ ഗോളിൽ റയലാണ് മുന്നിൽ കടന്നത്. പിന്നീടങ്ങോട്ട് സിറ്റിയുടെ തുടർ ആക്രമണങ്ങളായിരുന്നു. ഒടുവിൽ 76ാം മിനുറ്റിൽ സൂപ്പർ താരം കെവിൻ ഡിബ്രൂയ്നെയുടെ കാലുകൾ ലക്ഷ്യം കണ്ടു.മത്സരത്തിലുടനീളം 30 ഷോട്ടുകളാണ് സിറ്റി പായിച്ചത്. അതിൽ തന്നെ 10 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ബാറിന് കീഴിൽ ജാഗരൂകനായിരുന്ന ഗോൾ കീപ്പർ ആൻ​ഡ്രീ ലുനി​െൻ പ്രകടനമാണ് റയലിനെ രക്ഷിച്ചത്.റയൽ മഡ്രിഡിന് ആകെ തൊടുക്കാനായാത് എട്ടുഷോട്ടുകൾ മാത്രം. പന്തടക്കത്തിൽ ആധിപത്യം പുലർത്തിയ സിറ്റി 67 ശതമാനം സമയവും പന്ത് കൈവശം വെച്ചിരുന്നു.

എന്നാൽ പെനൽറ്റി ഷൂട്ടൗട്ട് സിറ്റിയുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു. പെനൽറ്റിയിൽ ആദ്യം പിഴച്ചത് റയലിന്റെ ലൂക്ക മോഡ്രിച്ചിനായിരുന്നെങ്കിലും സിറ്റിയുടെ ബെർണാഡോ സിൽവയുടെ മോശം കിക്ക് അനായാസം പിടിച്ചെടുത്ത് ലുനിൻ റയലിന് പ്രതീക്ഷ നൽകി. തുടർന്ന് കൊവാച്ചിച്ചിന്റെ കിക്കുകൂടി പിടിച്ചെടുത്ത് ലുനിൻ റയലിനെ സെമിയിലേക്ക് എത്തിക്കുകയായിരുന്നു.


മറുവശത്ത് മ്യൂണിക്കിൽ ഒരു വിജയം സ്വപ്നം കണ്ടിറങ്ങിയ ആഴ്സനലിന്റെ പ്രതീക്ഷകൾ തച്ചുടച്ച് ബയേൺ സെമിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.63ാം മിനുറ്റിൽ ജോഷ്വ കിമ്മിച്ചാണ് ബയേണിനായി സ്കോർ ചെയ്തത്. എമിറേറ്റ്സിൽ നടന്ന ആദ്യ മത്സരത്തിൽ ഇരു ടീമുകളും രണ്ടുഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

TAGS :

Next Story