തോറ്റ് തോറ്റ് യുണൈറ്റഡ്; പാൽമർ ചിറകിലേറി ചെൽസി, ടോട്ടനത്തെ വീഴ്ത്തി പാലസ്
വെസ്റ്റ്ഹാമിനോട് തോൽവി വഴങ്ങിയതോടെ യുണൈറ്റഡ് ടേബിളിൽ 14ാം സ്ഥാനത്തേക്ക് വീണു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വെസ്റ്റ്ഹാം യുണൈറ്റഡ്. സ്വന്തം തട്ടകമായ ലണ്ടൻ സ്‌റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുൻ ചാമ്പ്യൻമാരെ കീഴടക്കിയത്. വെസ്റ്റ്ഹാമിനായി ക്രിസെൻസിയോ സമരവില്ലെ(74), പെനാൽറ്റിയിൽ ജറോഡ് ബോവെൻ(90+2) ലക്ഷ്യംകണ്ടു. യുണൈറ്റഡ് നിരയിൽ കസമിറോ(81) ആശ്വാസ ഗോൾ നേടി.
BIG WIN. pic.twitter.com/lD53If4XsL
— West Ham United (@WestHam) October 27, 2024
മറ്റൊരു മത്സരത്തിൽ കോൾ പാൽമറിന്റെ ചിറകിലേറി വിജയംപിടിച്ച് ചെൽസി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂകാസിലിനെയാണ് വീഴ്ത്തിയത്. നിക്കോളാസ് ജാക്‌സൻ(18), കോൾപാൽമർ(47) നീലപടക്കായി ഗോൾനേടി. അലക്‌സാണ്ടർ ഇസാക്(32) ന്യൂകാസിലിനായി വലകുലുക്കി.
GET IN!! 🔵#CHENEW pic.twitter.com/FELPEpyWC6
— Chelsea FC (@ChelseaFC) October 27, 2024
സ്വന്തം തട്ടകത്തിൽ ക്രിസ്റ്റൽപാലസ് ടോട്ടനം ഹോട്‌സ്പറിനെ വീഴ്ത്തി. 31ാം മിനിറ്റിൽ മട്ടേറ്റയാണ് പാലസിനായി വലചലിപ്പിച്ചത്. തോൽവിയോടെ യുണൈറ്റഡ് ടേബിളിൽ 14ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 9മാച്ചിൽ മൂന്ന് ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്.
Adjust Story Font
16