Quantcast

വന്നവരും പോയവരും; യൂറോപ്യൻ സമ്മർ ട്രാൻസ്​ഫറുകൾ ഇതുവരെ

MediaOne Logo

Sports Desk

  • Published:

    28 July 2024 10:39 AM GMT

summer transfer
X

യൂറോപ്യൻ ഫുട്​ബോളിലിത്​ ട്രാൻസ്​ഫർ കാലമാണ്​. കൂടുമാറ്റങ്ങളും കൂടുവിടലുകളും സർപ്രൈസ്​​ മൂവുകളും എൻട്രികളുമെല്ലാം നടക്കുന്ന സമയം. കാൽപന്ത്​ ചന്തയിലെ വിവരങ്ങളും വില വിവരപ്പട്ടികയും പൂർണമായി ഗണി​ച്ചെടുക്കുക എന്നത്​ പ്രയാസമാണ്​. യൂറോകപ്പും കോപ്പ അമേരിക്കയുമെല്ലാം കൊടിയിറങ്ങിയിട്ട്​ ദിവസങ്ങളായി. എന്നാൽ അങ്ങിങ്ങ്​ ചെറിയ വാർത്തകൾ കേൾക്കുന്ന​ുണ്ടെങ്കിലും ട്രാൻസ്​ഫർ മാർക്കറ്റിൽ വലിയ കോലാഹങ്ങളൊന്നും ഇതുവരെ അതുണ്ടാക്കിയിട്ടില്ല.

താരങ്ങ​ളെ കൊത്തി​യെടുക്കുന്നതിലും അതുപയോഗിച്ച്​ ബ്രാൻഡ്​ ബിൽഡ്​ ​ചെയ്യുന്നതിലും നിലവിൽ റയൽ മാ​ഡ്രിഡി​നെ വെല്ലാൻ ആരുമില്ല. ലാലിഗയും ചാമ്പ്യൻസ്​ ലീഗും ചൂടി നിൽക്കുന്ന റയൽ​ സീസൺ തുടങ്ങു​ം മു​േമ്പ അവരുടെ നയം വ്യക്തമാക്കിയിരിക്കുന്നു. ഒരുപാടൊന്നുമില്ലെങ്കിലും അവർ നടത്തിയ ട്രാൻസ്​ഫറുകൾ ഫുട്​ബോളിനെ പിടിച്ചുകുലുക്കുന്നതായിരുന്നു. പി.എസ്​.ജിയിൽ നിന്ന്​ കിലിയൻ എംബാപ്പേയെയും പാൽമിറാസിൽ നിന്നും ബ്രസീലിൻ വണ്ടർ കിഡ്​ എൻഡ്രിക്കിനെയും സാൻറിയാഗോ ബെർണബ്യൂവിലെത്തിച്ചു. അതേ സമയം തന്നെ പോയ സീസണുകളിൽ റയലി​ൽ കണ്ട പലരെയും ഇക്കുറി നാം കാണില്ല. മുന്നേറ്റ താരം ഹൊസേലു ഖത്തറിലെ അൽ ഖരാഫയി​േലക്കും ഡിഫൻഡർ നാച്ചോ സൗദി ക്ലബായ അൽ ഖദ്​സിയയിലേക്കും പോയി. ക്ലബി​െൻറ എല്ലാമായിരുന്ന ടോണി ക്രൂസ്​ വിരമിച്ചു. റയലിനെക്കുറിച്ച്​ പറയു​േമ്പാൾ അപ്പുറത്ത്​ ബാഴ്​സ എന്തെടുക്കുകയാണെന്ന ചോദ്യം തീർച്ചയായും ഉയരുന്നുണ്ട്​. നീക്കോ വില്യംസും ഡാനി ഓൽമോയും അടക്കമുള്ള വലിയ പേരുകൾ ക്യാമ്പ്​ നൗവിൽ നിന്നും ഉയരുന്നുണ്ടെങ്കിലും ഒന്നും തീരുമാനമായിട്ടില്ല. സാമ്പത്തിക പ്രശ്​നങ്ങൾ അവരുടെ തലക്ക്​ മുകളിൽ തൂങ്ങിനിൽക്കുന്നു​.

പോയ സീസണിൽ ഏറ്റവും ഗംഭീരമായി ട്രാൻസ്​ഫറുകൾ സാധ്യമാക്കിയത്​ ബയർ ലെവർ ക്യൂസണായിരുന്നു. ​ഗ്രാനിറ്റ്​ ഷാക്കയും ജൊനസ്​ ഹോഫ്​മാനും അലക്​സ്​ ഗ്രിമാൾഡോയും വിക്​ടർ ബോണിഫേസും അടക്കമുള്ള അവരുടെ ട്രാൻസ്​ഫറുകളെല്ലാം സൂപ്പർ ഹിറ്റായി. ഇക്കുറിയും തനിക്ക്​ ആവശ്യമുള്ളവരെ കൊത്തിയെടുക്കാൻ സാബി മുന്നിട്ടിറങ്ങിയിട്ടുണ്ട്​. ജിറോണക്കായി ലാലിഗയിൽ മിന്നിയ അലക്​സ്​ ഗാർഷ്യയെന്ന മിഡ്​ ഫീൽഡറാണ്​ അതിൽ പ്രധാനി. കൂടാതെ അറ്റാക്കിങ്ങിനെയും മിഡ്​ ഫീൽഡിനെയും കണക്​ട്​ ചെയ്യിക്കാൻ മിടുക്കുള്ള മാർടിൻ ടെറയറെയും ഭാവി മുന്നിൽ കണ്ട്​ 19 കാരനായ ജീനുവൽ ബെലോസിയനെയും കൂടെയെത്തിച്ചു. ഇരുവരെയും ഫ്രഞ്ച്​ ക്ലബായ റെന്നസിൽ നിന്നുമാണ്​ ചൂണ്ടിയത്​. പ്രതിരോധ താരമായ ജൊനാഥൻ ഥാക്​ക്​ പിന്നാലെ ബയേൺ മ്യൂണിക്കുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല.

ബയേൺ മ്യൂണിക്കിലേക്ക്​ വന്നാൽ അനുഭവ സമ്പന്നരെ നിലനിർത്തുന്നതോടൊപ്പം തന്നെ പുതിയ തലമുറയെ വാർത്തെടുക്കാനും അവർ ശ്രമിക്കുന്നുണ്ട്​. ഫുൾഹാമിൽ നിന്നെത്തിച്ച ജാവോ പൗളീഞ്ഞ്യയെ അവർ മിഡ്​ ഫീൽഡിലേക്കെത്തിച്ചു​. ക്രിസ്​റ്റൽ പാലസിൽ നിന്നുമെത്തിയ മൈക്കൽ ഒലിസും ആസ്​ട്രേലിയൻ എലീഗിൽ നിന്നും ചൂണ്ടിയ ഇരാൻകുൻഡയുമാണ്​ അവരുടെ പ്രധാന ട്രാൻസ്​ഫറുകൾ.

പ്രീമിയർ ലീഗിൽ ചെൽസി ഇക്കുറിയും സജീവമായുണ്ട്​​. പണമധികം എറിഞ്ഞില്ലെങ്കിലും എൻസോ മരെൻസകയുടെ ശിക്ഷണത്തിൽ പുതിയ പ്രതീക്ഷകളിലേക്ക്​ ബൂട്ടുകെട്ടുന്ന അവർ ഒരുപിടി താരങ്ങളെ ക്ലബിലെത്തിച്ചു​. ലെസ്​റ്റർ സിറ്റിയിൽ മരൻസ്​കയുടെ ആയുധമായിരുന്ന കീർനൺ ഡ്യൂസ്​ബ്യൂറിയെ അദ്ദേഹം കൂടെക്കൊണ്ടുവന്നിട്ടുണ്ട്​. ബാഴ്​സയിൽ നിന്നുമെത്തിച്ച 18കാരൻ മാർക്​ ഗ്യൂ സന്നാഹ മത്സരത്തിൽ തിളങ്ങി വരവറിയിച്ചു​. അറ്റ്​ലാൻറ യുണൈറ്റഡി​െൻറ കലെബ്​ വിലി, എഫ്​.സി ബേസിലി​െൻറ റെനാറ്റോ വെഗ അടക്കമുള്ള ട്രാൻസ്​ഫറുകളുമുണ്ട്​. അതേ സമയം ചെൽസിയിൽ കൂടുവിടലുകളും സംഭവിച്ചിട്ടുണ്ട്​. ഇയാൻ മാറ്റ്​സൺ ആസ്​റ്റൺ വില്ലയിലേക്കും ഒമാരി ഹച്ചിൻസൺ ഇപ്​സിച്ചിലേക്കും പോയി. ​പോയ വർഷങ്ങളിൽ ചെൽസിയുടെ ന​ട്ടെല്ലായിരുന്ന തിയാഗോ സിൽവ സ്വന്തംതട്ടമായിരുന്ന ബ്രസീലിലെ ഫ്ലൂമിനൻസിലേക്കാണ്​​ കൂടുമാറി.

മാഞ്ചസ്​റ്റർ സിറ്റിക്കെതിരായ എഫ്​.എ കപ്പ്​ ഫൈനലിലെ വിജയത്തോടെ പുതിയ ഊർജം നേടിയ യുനൈറ്റഡും വിപണിയിൽ മിന്നൽ മുന്നേറ്റങ്ങൾ നടത്തി. ഫ്രഞ്ച്​ ക്ലബായ ലില്ലയിൽ നിന്നുമെത്തിച്ച ലെനി യോറോ തന്നെയാണ്​ അവരുടെ പ്രധാന നിക്ഷേപം. അതിനുള്ള പോരാട്ടത്തിൽ അവർ വെട്ടിയത്​ വമ്പൻമാരായ റയലിനെയാണെന്നതാണ്​ കൗതുകം. ഇറ്റാലിയൻ ക്ലബായ ബൊലോഗ്​നയിൽ നിന്നും മുന്നേറ്റ നിരയിലേക്ക്​ ജോഷ്വ സിർക്​സീയെയും എത്തിച്ചിട്ടുണ്ട്​. ​ബൊറൂസ്യ ഡോർട്ട്​മുണ്ടിലേക്ക്​ പോയി ഉജ്ജ്വലമായി പന്തുതട്ടിയ ജേഡൻ സാഞ്ചോ തിരിച്ചെത്തിയതും യുനൈറ്റഡിന്​ പ്രതീക്ഷ പകരുന്നു. അതേ സമയം ഒ​ട്ടേറെപ്പേരെ യുനൈറ്റഡ്​ വിറ്റിട്ടുമുണ്ട്​​. മേസൺ ഗ്രീൻവുഡ്​ മാഴ്​സെയിലേക്കും ഡോണി വാൻ ഡെ ബീക്​ ജിറോണയിലേക്കും പോയി. ഫ്രീ ഏജൻസിയിലായിരുന്ന റാഫേൽ വരാനെ, ആൻറണി മാർഷ്യൽ തുടങ്ങിയവരും ക്ലബ്​ വിട്ടു​. ലോൺ കാലാവധി അവസാനിച്ചെങ്കിലും സോഫിയൻ അംറബാത്തും വലിയ തുകക്കെത്തിച്ച കസെമിറോയും ക്ലബിൽ തന്നെ തുടരാനാണ്​ നിലവിലെ സാധ്യതകൾ.

പ്രീമിയർ ലീഗിലെ​ ടോപ്പ്​ ഫോർ ഇക്കുറിയും ലക്ഷ്യമിടുന്ന ആസ്​റ്റൺ വില്ല വിപണിയിൽ കാര്യമായിത്തന്നെ കളിച്ചിട്ടുണ്ട്​. എവർട്ടണിൽ നിന്നും അമാദൂ ഒനാന, ല്യൂവിസ്​ ഡോബിൻ, ചെൽസിയിൽ നിന്നും മാറ്റ്​സൺ,ജുവൻറസിൽ നിന്നും എൻസോ ബരനെച്ചി, സാമുവൽ ഇലിങ്​ ജൂനിയർ, ല്യൂറ്റൺ ടൗണിൽ നിന്നും റോസ്​ ബാർ​​​ ​േക്ല തുടങ്ങിയവർ വില്ലയിലെത്തി . 50 മില്യൺ പൗണ്ടാണ്​ വില്ല ഒനാനക്കായി കൊടുത്തത്​​. കൂടാതെ ഡഗ്ലസ്​​ ലൂയിസിനെ യുവൻറസിലേക്കും മൂസ ഡിയാബിയെ അൽ ഇത്തിഹാദിലേക്കും വിറ്റ വകയിലും കാശുണ്ടാക്കിയിട്ടുണ്ട്​.

ബ്രൻറ്​ ഫോഡിൽ നിന്നും ലോണിലെത്തി തിളങ്ങിയ ഡേവിഡ്​ റയയുമായി ആർസനൽ 27 മില്യൺ പൗണ്ടി​െൻറ കരാറുണ്ടാകി. 42 മില്യൺ പൗണ്ട്​ കൊടുത്ത ഇറ്റാലിയൻ ഡിഫൻഡർ റിക്കാർഡോ കലഫിയോരിയുടെ മെഡിക്കൽ നടപടികളും നടന്നുവരുന്നു. റിയൽ സോസിഡാഡി​െൻറ മൈക്കൽ മൊറീനോ, മാർട്ടിൻ സുബിമെൻഡി മുതൽ പി.എസ്​.ജിയുടെ ഫാബിയൻ റൂയിസ്​ അടക്കമുള്ള പല റൂമറുകളും ഗണ്ണേഴ്​സി​െൻറ പേരിൽ പറക്കുന്നുണ്ട്​. അഞ്ചുവർഷത്തെ കരാറിലെത്തിച്ച സാവീ​ന്യോയാണ്​ സിറ്റിയുടെ ഏറ്റവും പ്രധാന കരാർ. ഗോൾകീപ്പർ എഡേഴ്​സൺ സൗദി ലീഗ്​ ക്ലബുമായി കോൺടാക്റ്റിലുണ്ടെങ്കിലും കോച്ച്​ പെപ്പിന്​ എഡേഴ്​സൺ ക്ലബിൽ തുടരാൻ തന്നെയാണ്​ താൽപര്യം. സിറ്റി ബാഴ്​സയിലേക്ക്​ ലോണിൽ വിട്ട ജാവോ കാൻസലോക്ക്​ പിന്നാലെ സൗദി ക്ലബുകൾ കൂടിയിട്ടുണ്ട്​. 30 മില്യൺ നൽകുന്നതിന്​ സൗദി ക്ലബുകൾ ഒരുക്കമാണെങ്കിലും കാൻസേലാക്ക്​ ബാഴ്​സയിൽ തുടരാനാണിഷ്​ടം. നീക്കോ വില്യംസ്​ അടക്കമുള്ള പല വലിയ പേരുകളും കേട്ടിരുന്നെങ്കിലും ലിവർപൂളിൽ നിന്നും ഇപ്പോൾ ​കേൾക്കുന്നത് ന്യൂകാeസിൽ യുനൈറ്റഡി​െൻറ​ ആൻറണി ഗാർഡ​െൻറ പേരാണ്​. പക്ഷേ തങ്ങളുടെ പ്രധാന താരത്തെ വിൽക്കാൻ ന്യൂകാസിലിന്​ താൽപര്യമില്ല. പക്ഷേ സ്വാപ്​ ഡീൽ അടക്കമുള്ള ഓഫറുകളുമായി ലിവർപൂൾ പിന്നാലെത്തന്നെയുണ്ട്​.

അഭ്യൂഹങ്ങളും സാമ്പത്തിക പ്രശ്​നങ്ങളും രഹസ്യ ഡീലുകളുമെല്ലാം അണിനിരന്ന യൂറോപ്പ്യൻ ട്രാൻസ്​ഫറുകൾ വിശദീകരിക്കുക എന്നത്​ കടുപ്പമുള്ള കാര്യമാണ്​. സീസൺ തുടങ്ങാൻ ഇനിയും ഒരുപാട്​ ദിവസങ്ങൾ ശേഷിക്കേ കൂടുതൽ വാർത്തകൾക്കായി പ്രതീക്ഷിക്കാം.

TAGS :

Next Story