ഫൈനലിന് മുന്നേ റൊസാരിയോയിലെ തെരുവുകളില്‍ തിളങ്ങി മെസി, ആദരം
28 വര്‍ഷമായി നീണ്ടുനില്‍ക്കുന്ന രാജ്യത്തിന്‍റെ ദുഖം അകറ്റാന്‍ ഉറച്ചാണ് മെസിയും കൂട്ടരും മാരക്കാനയില്‍ ബൂട്ടുകെട്ടുന്നത്
കോപ്പ അമേരിക്ക ഫൈനലില്‍ മാരക്കാന മൈതാനത്ത് ബ്രസീലിനെതിരെ അര്‍ജന്‍റീന ഇറങ്ങുന്നതിന് മുമ്പായി അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസിക്ക് ആദരമര്‍പ്പിച്ച് റൊസാരിയോ നഗരം. അര്‍ജന്‍റീനിയന്‍ ജേഴ്സിയില്‍ മെസി റൊസാരിയോയിലെ 70 മീറ്റര്‍ ഉയരമുള്ള നാഷണല്‍ ഫഌഗ് മെമ്മോറിയലില്‍ തിളങ്ങി നിന്നു.
28 വര്‍ഷമായി നീണ്ടുനില്‍ക്കുന്ന രാജ്യത്തിന്‍റെ ദുഖം അകറ്റാന്‍ ഉറച്ചാണ് മെസിയും കൂട്ടരും മാരക്കാനയില്‍ ബൂട്ടുകെട്ടുന്നത്. കോപ അമേരിക്ക കിരീടം ഉയര്‍ത്തി നില്‍ക്കുന്ന മെസിയെ കാണാനുള്ള കാത്തിരിപ്പിനിടയിലാണ് റൊസാരിയോയില്‍ മെസി വെള്ളയിലെ നീലക്കുപ്പായത്തില്‍ മിന്നിത്തിളങ്ങി നിന്നത്.
മെസിക്കൊപ്പം റൊസാരിയോയുടെ സന്തതികളായ ഏയ്ഞ്ചല്‍ ഡി മരിയ, ചെല്‍സോ എന്നിവരും അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ ഇവിടെ തിളങ്ങി. 2008 ഒളിംപിക്‌സിന് ശേഷം അര്‍ജന്റീനിയന്‍ കുപ്പായത്തിലെ പ്രധാന നേട്ടമാണ് മെസി മാരാക്കാനയില്‍ ലക്ഷ്യം വെക്കുന്നത്.
മൂന്ന് കോപ്പ അമേരിക്ക ഫൈനലുകളില്‍ മെസിക്കൊപ്പം അര്‍ജന്‍റീനക്ക് കാലിടറി. നാല് ഗോളും അഞ്ച് അസിസ്റ്റുമായി ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്‍റില്‍ ഉടനീളം ഇത്തവണ കളിച്ച മെസിയെ ഫൈനലില്‍ അതേ ആത്മവിശ്വാസത്തില്‍ കാണാനാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
Adjust Story Font
16