Quantcast

മെസ്സി ഇന്‍റര്‍മിയാമിയിലേക്കോ...? സത്യമെന്ത്?

തിങ്കളാഴ്ച മെസിക്കൊപ്പമുള്ള ഫോട്ടോ ഇന്‍റര്‍ മിയാമിയുടെ സഹ ഉടമ ഡേവിഡ് ബെക്കാം പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭ്യൂഹങ്ങള്‍ കരുത്താര്‍ജ്ജിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-08-26 12:17:00.0

Published:

18 May 2022 1:59 PM GMT

മെസ്സി ഇന്‍റര്‍മിയാമിയിലേക്കോ...? സത്യമെന്ത്?
X

അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി എം.എല്‍.എസ് ക്ലബായ ഇന്‍റര്‍ മിയാമിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് താരത്തിന്‍റെ ഏജന്‍റ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു മെസ്സിയുടെ പിതാവും ഏജന്‍റുമായ ജോര്‍ജ് മെസ്സിയുടെ പ്രതികരണം. മെസ്സി ക്ലബ് വിടുന്നുവെന്ന തരത്തില്‍ പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും തെറ്റാണ്, അങ്ങനെയൊരു കാര്യത്തെക്കുറിച്ചും ഇതുവരെ മെസ്സി തീരുമാനമെടുത്തിട്ടില്ല. ജോര്‍ജ് മെസ്സി പറഞ്ഞു.

എന്നാല്‍ പി.എസ്.ജിയുമായുള്ള കരാര്‍ അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകളും ഇതുവരെ നടന്നിട്ടില്ലെന്നാണ് മെസിയുടെ പിതാവിന്‍റെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്. തിങ്കളാഴ്ച മെസിക്കൊപ്പമുള്ള ഫോട്ടോ ഇന്‍റര്‍ മിയാമിയുടെ സഹ ഉടമ ഡേവിഡ് ബെക്കാം പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭ്യൂഹങ്ങള്‍ കരുത്താര്‍ജ്ജിച്ചത്. നെയ്മര്‍, റാമോസ്, എംബാപ്പെ എന്നിവരും മെസ്സിക്കൊപ്പമുണ്ടായിരുന്നു.


എന്നാല്‍ മെസ്സിയും ബെക്കാമും തമ്മില്‍ കണ്ടതിന് താരം ക്ലബ് വിടുന്നു എന്ന അര്‍ഥമില്ലെന്ന് മെസിയുടെ ഏജന്റ് വ്യക്തമാക്കി. പി.എസ്.ജി ടീമിന്‍റെ ദോഹ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹംം വ്യക്തമാക്കി. ഖത്തര്‍ വേദിയാവുന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്റെ അംബാസിഡര്‍ ആണ് ഡേവിഡ് ബെക്കാമെന്നും മെസിയുടെ ഏജന്‍റ് ചൂണ്ടിക്കാട്ടി.



ഇന്‍റര്‍ മിയാമിയുടെ 35 ശതമാനം ഷെയറുകള്‍ മെസ്സി സ്വന്തമാക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പി.എസ്.ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്ത വര്‍ഷത്തോടെ അവസാനിക്കുമെന്നും ഷെയര്‍ സ്വന്തമാക്കിയതിന് പുറമേ മെസ്സി ഇന്‍റര്‍ മിയാമിയിലേക്ക് പോകുമെന്നും അര്‍ജന്‍റൈന്‍ മാധ്യമമായ ഡയറക്ട് ടി.വി സ്‌പോര്‍ട്‌സ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട കരാര്‍ തയ്യാറാക്കപ്പെട്ടതായും ഓഗസ്റ്റില്‍ മെസ്സി ട്രാന്‍സ്ഫര്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെയെല്ലാം തള്ളിക്കൊണ്ടാണ് മെസ്സിയുടെ പിതാവും ഏജന്‍റുമായ ജോര്‍ജ് മെസ്സി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story