Quantcast

മെസിയെത്തിയാല്‍ മൗറീഷ്യോ വിയര്‍ക്കും; പി.എസ്.ജിയുടെ അവസാന ഇലവന്‍ എങ്ങനെയാകും?

പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ സത്യമാകുകയാണെങ്കില്‍ മെസിയുടെ വരവ് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുക പി.എസ്.ജി കോച്ച് മൗറീഷ്യോക്കാകും.

MediaOne Logo

Web Desk

  • Updated:

    2021-08-09 13:40:12.0

Published:

9 Aug 2021 1:37 PM GMT

മെസിയെത്തിയാല്‍ മൗറീഷ്യോ വിയര്‍ക്കും; പി.എസ്.ജിയുടെ അവസാന ഇലവന്‍ എങ്ങനെയാകും?
X

ബാഴ്സലോണ വിട്ട സൂപ്പര്‍ താരം മെസി ഇനിആര്‍ക്കുവേണ്ടിയാകും ബൂട്ടുകെട്ടുകയെന്നത് സംബന്ധിച്ച് ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയാകും താരത്തിന്‍റെ അടുത്ത തട്ടകം എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ കൂടുതലും സൂചിപ്പിക്കുന്നത്. പാരീസിലേക്കു തന്നെയാകും മെസിയെത്തുകയെന്ന് ഭൂരിപക്ഷം ആരാധകരും ഏതാണ്ട് ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും കരാർ കാര്യത്തിൽ മെസിയും ക്ലബ്ബും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

എംബാപ്പെ, നെയ്മര്‍, സെർജിയോ റാമോസ് തുടങ്ങിയ സൂപ്പര്‍താരനിര അരങ്ങുവാഴുന്നിടത്തേക്ക് അര്‍ജന്‍റീനിയന്‍ ഇതിഹാസം മെസി കൂടിയെത്തുമ്പോള്‍ പി.എസ്‌.ജിയുടെ സ്ക്വാഡ് മറ്റേത് യൂറോപ്യൻ ക്ലബ്ബിനേക്കാളും കരുത്തരാകുമെന്ന് തീര്‍ച്ചയാണ്. 2017-ല്‍ നെയ്മറെ ബാഴ്‌സയില്‍ നിന്ന് പി.എസ്.ജിയിലെത്തിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാകും മെസ്സിക്കായി സ്വന്തമാക്കാന്‍ ക്ലബ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ സത്യമാകുകയാണെങ്കില്‍ മെസിയുടെ വരവ് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുക കോച്ച് മൗറീഷ്യോക്കാകും. മെസ്സി, നെയ്മര്‍, എംബാപ്പെ, ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ വമ്പന്മാരെ ഒരുമിച്ചെങ്ങനെ അണിനിരത്തുമെന്നാകും മൗറീഷ്യോപോച്ചെറ്റിനോയുടെ വേവലാതി. മെസ്സി എത്തിയാല്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ക്കൊപ്പം സ്വാഭാവികമായും താരത്തെ മുന്നേറ്റ നിരയില്‍ കളിപ്പിക്കേണ്ടി വരും. അപ്പോള്‍ ഇക്കാര്‍ഡിയുടെ സ്ഥാനം സ്വാഭാവികമായി ഭീഷണിയിലാകും.ഡി മരിയയെ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്നതും ചോദ്യ ചിഹ്നമാകും.

സെൻട്രൽ മിഡ്ഫീൽഡ് സ്ഥാനങ്ങളും പി.എസ്.ജിയെ സംബന്ധിച്ച് ഇക്കുറി പ്രതിഭാസമ്പന്നമാണ്. ബാഴ്സലോണയെ ഞെട്ടിച്ച് പി.എസ്.ജി സ്വന്തമാക്കിയ ഡച്ച് സൂപ്പർ താരം ജോർജിനോ വൈനാൽഡവും, ഇറ്റലിയുടെ മാർക്കോ വെറാറ്റിയാവും ഈ പൊസിഷനില്‍ കളിക്കുക. യൂറോ കപ്പിലെ മികച്ച‌ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ താരം ജിയാൻ ല്യൂജി ഡോണരുമ്മയായിരിക്കും അടുത്ത സീസണിൽ പി എസ് ജിയുടെ പ്രധാന ഗോൾകീപ്പർ. എ.സി മിലാനിൽ നിന്നാണ് പി.എസ്.ജി ഡോണരുമ്മയെ റാഞ്ചിയത്.

ലെഫ്റ്റ് ബാക്ക് വിങ്ങില്‍ സ്പെയിന്‍റെ ജുവാൻ ബാർനറ്റും, റൈറ്റ് ബാക്ക് വിങ് പൊസിഷനില്‍ മൊറോക്കൻ താരം അഷ്റഫ് ഹക്കിമിയും ബൂട്ടണിയും. സമ്മർ ട്രാൻസ്ഫർ വിന്‍ഡോയിലൂടെ പി.എസ്.ജി സ്വന്തം തട്ടകത്തിലെത്തിച്ച സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസും, ബ്രസീലിന്‍റെ മാർക്വീഞ്ഞോസുമാകും സെന്‍റര്‍ ബാക്ക് പൊസിഷനില്‍ അണിനിരക്കുക.

TAGS :

Next Story