ഡോക്ടറുടെ കൊലപാതകത്തിലെ പ്രതിഷേധം: മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ മത്സരം ഉപേക്ഷിച്ചു
കൊൽക്കത്ത: ഡ്യൂറന്റ് കപ്പിലെ മോഹൻബഗാൻ-ഇൗസ്റ്റ്ബംഗാൾ മത്സരം ഉപേക്ഷിച്ചു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്തയിൽ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിരുന്നത്.
രണ്ടുടീമുകൾക്കും ഓരോ പോയന്റ് വീതം നൽകുമെന്നും ടിക്കറ്റെടുത്ത ആരാധകർക്ക് തുക തിരിച്ചുനൽകുമെന്നും ഡ്യൂറന്റ് കപ്പ് അധികൃതർ അറിയിച്ചു. ഇരുടീമുകളും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. കൊൽക്കത്ത ഡെർബി എന്നറിയപ്പെടുന്ന ബഗാൻ-ഈസ്റ്റ്ബംഗാൾ മത്സരങ്ങളിൽ വലിയ വീറും വാശിയുമാണ് അരങ്ങേറാറുള്ളത്.
കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ബംഗാളിൽ ബി.ജെ.പിയും ടി.എം.സിയും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മെഡിക്കൽ കോളജിന് നേരെയുണ്ടായ ആക്രമണത്തിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡോക്ടറുടെ കൊലപാതകത്തിൽ ആശുപത്രി ജീവനക്കാരനായ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്. കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സി.ബി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Adjust Story Font
16