Quantcast

ചരടുവലിച്ച് കാസെമിറോ; നെയ്മർ യുനൈറ്റഡിലേക്ക്?

വീടിനു മുന്നിലെ ആരാധകപ്രതിഷേധത്തിനു ശേഷം പി.എസ്.ജി കുപ്പായത്തിൽ കളിക്കാൻ താൽപര്യമില്ലെന്നും ക്ലബ് വിടുകയാണെന്നും നെയ്മർ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    23 May 2023 8:23 AM

Published:

23 May 2023 8:21 AM

Neymar to Manchester United, Neymar to leave PSG, Neymar to English Premier League, Neymar transfer news, Manchester United, PSG
X

ലണ്ടൻ: ഫ്രഞ്ച് ലീഗിൽ അസംതൃപ്തനായി തുടരുന്ന സൂപ്പർ താരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കെന്ന് റിപ്പോർട്ട്. മാഞ്ചസ്റ്റർ യുനൈറ്റഡാണ് പി.എസ്.ജി താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. നെയ്മറുമായും പി.എസ്.ജിയുമായും യുനൈറ്റഡ് ചർച്ച തുടരുകയാണ്.

നെയ്മറിനെ റിലീസ് ചെയ്യാൻ പി.എസ്.ജി നേരത്തെ തന്നെ താൽപര്യം അറിയിച്ചിരുന്നു. നെയ്മറിന്റെ വീടിനു മുന്നിലും ടീം ആസ്ഥാനത്തും ആരാധകരുടെ പരസ്യ പ്രതിഷേധത്തിനു പിന്നാലെ നെയ്മറും ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെയാണ് താരത്തെ ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്തെത്തിയത്. ആരാധക പ്രതിഷേധത്തിനു പിന്നാലെ ഇനി പി.എസ്.ജി കുപ്പായത്തിൽ കളിക്കാൻ താൽപര്യമില്ലെന്ന് നെയ്മർ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ന്യൂകാസിൽ, ചെൽസി തുടങ്ങിയ അടക്കമുള്ള പ്രീമിയർ ലീഗ് കരുത്തന്മാർ നെയ്മറിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. ഇപ്പോൾ യുനൈറ്റഡുമായുള്ള ചർച്ചയിലാണ് പുരോഗതിയുള്ളതെന്നാണ് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തത്. ബ്രസീൽ ദേശീയ സംഘത്തിലെ സഹതാരം കാസെമിറോയാണ് നെയ്മറിനെ യുനൈറ്റഡിലെത്തിക്കാനുള്ള നീക്കത്തിനു പിന്നിൽ സജീവമായുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ താരത്തെ ലോണിൽ സ്വീകരിക്കാനാണ് യുനൈറ്റഡ് ലക്ഷ്യമിടുന്നതെങ്കിൽ സ്ഥിരം കരാറിലാണ് പി.എസ്.ജിയുടെ നോട്ടം.

നിലവിൽ കണങ്കാലിനു പരിക്കുമായി മാസങ്ങളായി കളത്തിനു പുറത്താണ് നെയ്മർ. മിക്ക സീസണുകളിലും പരിക്കിനെ തുടർന്ന് പി.എസ്.ജിക്കായി മുഴുവൻ മത്സരങ്ങളിലും ഇറങ്ങാനാകാറില്ല. ആരാധകർക്കു പുറമെ ടീം മാനേജ്‌മെന്റിന്റെയും പ്രധാന ആശങ്കയ്ക്ക് കാരണമാണിത്.

Summary: Manchester United are in talks to sign Neymar from PSG this summer, as fellow Brazil international agent Casemiro pushes for the transfer

TAGS :

Next Story