Quantcast

ഇംഗ്ലീഷ്​ താരങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപം

കളിക്കാരെ ലക്ഷ്യം ​വെച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷൻ ശക്​തമായി അപലപിച്ചു

MediaOne Logo

Web Desk

  • Updated:

    2021-07-12 06:48:27.0

Published:

12 July 2021 6:45 AM GMT

ഇംഗ്ലീഷ്​ താരങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപം
X

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റതിന് പിന്നാലെയാണ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം. ബുകയോ സാക, ജേഡൻ സാഞ്ചോ, മാർക്കാ റാഷ്ഫോർഡ് എന്നിവർക്ക് നേരെയാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ വംശീയാധിക്ഷേപം നടത്തുന്നത്.

ഈ മൂന്ന് താരങ്ങളും പെനാൾട്ടി നഷ്ടമാക്കിയിരുന്നു. സാകയ്ക്ക് 19 വയസ്സും, സാഞ്ചോക്ക് 21 വയസ്സും റാഷ്ഫോർഡിന് 23 വയസ്സുമാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഇംഗ്ലണ്ട് കളിക്കാരെ ലക്ഷ്യം ​വെച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷൻ ശക്​തമായി അപലപിച്ചു. ഇത്തരം മ്ലേച്ചമായ കാര്യങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചവർക്ക്​ ഏറ്റവും കഠിന ശിക്ഷ ലഭിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഞങ്ങളുടെ താരങ്ങളെ പരിപൂർണമായി പിന്തുണക്കുമെന്നും എഫ്​.എ പ്രസ്​താവനയിൽ വ്യക്തമാക്കി.



വംശീയതക്ക് എതിരെ മുട്ടുകുത്തി ഇംഗ്ലണ്ട് താരങ്ങള്‍ പ്രതിഷേധിക്കുമ്പോൾ പലപ്പോഴും സ്റ്റേഡിയങ്ങളിൽ നിന്ന് കൂവലുകൾ വരുന്നത് ഇംഗ്ലീഷ് ആരാധകരിലെ തീരാത്ത വംശീയതയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. താരങ്ങൾക്കെതിരായ വംശീയാധിക്ഷേപ പോസ്റ്റുകളിൽ അന്വേഷണം നടത്തുമെന്ന്​ മെട്രോപൊളിറ്റൻ പൊലീസ്​ വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്​ഫോമുകളിൽ നിന്ന്​ അത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ലണ്ടൻ മേയർ സാദിഖ്​ ഖാൻ സോഷ്യൽ മീഡിയ കമ്പനികളോട്​ ആവശ്യപ്പെട്ടു.

TAGS :

Next Story