വീണ്ടും പെനൽറ്റി മിസ്സാക്കി എംബാപ്പെ; റയൽ മാഡ്രിഡിന് തോൽവി
മാഡ്രിഡ്: ലാലിഗയിൽ അത്ലറ്റിക് ബിൽബാവോയോട് തോൽവിയേറ്റുവാങ്ങി റയൽ മാഡ്രിഡ്. ലാലിഗയിലെ തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷമാണ് റയൽ 2-1ന്റെ തോൽവി ഏറ്റുവാങ്ങിയത്. 2015 മാർച്ചിന് ശേഷം ഇതാദ്യമായാണ് അത്‍ലറ്റിക് ക്ലബ് ലാലിഗയിൽ റയലിനെ തോൽപ്പിക്കുന്നത്.
53ാം മിനുറ്റിൽ അലഹാണ്ട്രോ ബെറൻഗ്വറിലേൂടെ അത്‍ലറ്റിക് ക്ലബാണ് മുന്നിലെത്തിയത്. എന്നാൽ 68ാം മിനുറ്റിൽ അന്റോണിയോ റൂഡിഗറിനെ ഫൗൾ ചെയ്തതിന് റയലിന് അനുകൂലമായി പെനൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത എംബാപ്പെക്ക് പിഴച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിലും എംബാപ്പെ പെനൽറ്റി പാഴാക്കിയിരുന്നു. 78ാം മിനുറ്റിൽ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ ഒപ്പമെത്തിയെങ്കിലും വെറും രണ്ട് മിനുറ്റുകൾക്ക് ശേഷം അത്‍ലറ്റിക് ക്ലബ് സമനില പിടിക്കുകയായിരുന്നു.
റയൽ പ്രതിരോധതാരം ഫെഡറിക്കോ വാൽവെർഡെയുടെ പിഴവിൽ നിന്നായിരുന്നു അത്‍ലറ്റിക്കിന്റെ രണ്ടാം ഗോൾ പിറന്നത്. തോൽവിയോടെ 15 മത്സരങ്ങളിൽ നിന്നും 33 പോയന്റുമായി റയൽ രണ്ടാമതാണ്. 16 മത്സരങ്ങളിൽ നിന്നും 27 പോയന്റുള്ള ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തന്നെതുടരുന്നു. 16 മത്സരങ്ങളിൽ 29 പോയന്റുള്ള അത്‍ലറ്റിക് ക്ലബ് നാലാം സ്ഥാനത്താണ്.
Adjust Story Font
16