Quantcast

രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ്: രൂക്ഷവിമർശവുമായി ലൂക്ക മോഡ്രിച്ച്‌

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് കളിക്കാരുമായോ പരിശീലകരുമായോ സംസാരിക്കാതെ കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും മോഡ്രിച്ച്

MediaOne Logo

Web Desk

  • Updated:

    2021-10-19 13:45:34.0

Published:

19 Oct 2021 1:40 PM GMT

രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ്: രൂക്ഷവിമർശവുമായി ലൂക്ക മോഡ്രിച്ച്‌
X

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് ഫുട്‌ബോൾ നടത്താനുള്ള ഫിഫയുടെ പദ്ധതികളെ രൂക്ഷമായി വിമർശിച്ച് റയൽമാഡ്രിഡിന്റെ ക്രൊയേഷ്യൻ മധ്യനിര താരം ലൂക്ക മോഡ്രിച്ച്. കളിക്കാരുമായി ചർച്ചചെയ്യാതെയുള്ള ഫിഫയുടെ തീരുമാനങ്ങളിലുള്ള അമർഷവും അദ്ദേഹം പങ്കുവെച്ചു.

'രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്നതിൽ ഞാനൊന്നും കാണുന്നില്ല. എല്ലാവരും നാല് വർഷം ലോകകപ്പിനായി കാത്തിരിക്കുന്നത് കൊണ്ടാണ് അത് സ്‌പെഷ്യൽ ആകുന്നത്'- ചാമ്പ്യൻസ് ലീഗിൽ റയൽമാഡ്രിന്റെ ഷക്തർ ഡൊണെറ്റ്‌സ്‌ക് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളത്തിനിടെ മോഡ്രിച്ച് പറഞ്ഞു.

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് കളിക്കാരുമായോ പരിശീലകരുമായോ സംസാരിക്കാതെ കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും മോഡ്രിച്ച് കുറ്റപ്പെടുത്തി. റയലിൽ തന്റെ സഹതാരമായ കരീം ബെൻസിമയുടെ ബാലൺ ഡി'ഓർ സാധ്യതകളെ പറ്റിയും മോഡ്രിച്ച് പ്രതികരിച്ചു. "നമുക്ക് നോക്കാം, നിരവധി മത്സരാർത്ഥികൾ ഉണ്ട്, കരീം അവരിൽ ഒരാളാണ്, അവൻ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," താരം പറഞ്ഞു.

ഈ വർഷത്തെ അദ്ദേഹത്തിന്റെ കളിമികവ് നോക്കുകയാണെങ്കിൽ അദ്ദേഹം പുരസ്‌കാരം അർഹിക്കുന്നുണ്ട്. അദ്ദേഹം എല്ലായ്‌പ്പോഴും ഉയർന്ന തലത്തിലാണ്. അവസാനം ഫ്രാൻസിനൊപ്പം ഒരു കിരീടം നേടി. അത് പ്രധാനമാണ്. ബാലൻ ഡി ഓർ പുസ്‌കാരത്തിനുള്ള സ്ഥാനാർത്ഥികളിൽ മികച്ചവൻ തന്നെയാണ് ബെൻസീമയെന്നും മോഡ്രിച്ച് പറഞ്ഞു.

അതേസമയം ലോകകപ്പ് രണ്ട് വർഷം കൂടുമ്പോൾ നടത്തുന്നത് ചർച്ച ചെയ്യാൻ പരിശീലകരുടെ യോഗം ഈ ആഴ്ച ചേരുമെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയും യുവേഫയും കോൺമെബോളും ലോക ഫുട്‌ബോൾ ഫെഡറേഷനും വ്യക്തമാക്കി. എന്നാൽ രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തുന്നതിനെ അർജന്റീന പരിശീലകൻ സ്‌കലോനി പിന്തുണച്ചിരുന്നു.

TAGS :

Next Story