മാനെ സൗദിയിലേക്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ലിവര്‍പൂളിന്റെ ഇതിഹാസതാരമായിരുന്ന മാനെ കഴിഞ്ഞ സീസണിലാണ് ബയേണിലെത്തിയത്
റിയാദ്: സൂപ്പര്‍ താരം സാദിയോ മാനെ അല്‍ നസറിലേക്ക് തന്നെ. ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് മാനെ സൗദിയിലെത്തുന്നത്. ഇരു ക്ലബ്ബുകളും തമ്മില്‍ കരാര്‍ പേപ്പറുകള്‍ പരിശോധിക്കുകയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരം ഒന്നിക്കുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലന മത്സരം കളിക്കുന്ന ബയേണ്‍ മ്യൂണിക്ക് ടീമില്‍ നിന്ന് മാനെ പുറത്തായിട്ടുണ്ട്. ലിവര്‍പൂളിന്റെ ഇതിഹാസതാരമായിരുന്ന മാനെ കഴിഞ്ഞ സീസണിലാണ് ബയേണിലെത്തിയത്. എന്നാല്‍ താരത്തിന് ജര്‍മന്‍ ലീഗില്‍ വേണ്ടത്ര തിളങ്ങാനായില്ല. മാനെ കൂടി വരുന്നതോടെ അല്‍ നസ്‌റിന്റെ ശക്തി വര്‍ധിക്കും.
മാനെ, റൊണാള്‍ഡോ, സെകോ ഫൊഫാന, മാര്‍സെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലസ് എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാണ് പുതിയ സീസണിനായി അല്‍ നസ്ര്‍ ഒരുക്കുന്നത്. കരാര്‍ നടന്നാല്‍ സമ്മര്‍ ട്രാന്‍സ്ഫറില്‍ അല്‍ നസറിന്റെ നാലാമത്തെ പ്രധാന സൈനിംഗായിരിക്കും സാദിയോ മാനെ
Sadio Mané to Al Nassr, here we go! Deal in place between the two clubs, Bayern have accepted the verbal proposal after advanced talks yesterday 🟡🔵🇸🇦
— Fabrizio Romano (@FabrizioRomano) July 28, 2023
Paperwork to be checked on player side and then medical will be booked, deal will be done.
Fofana, Brozović, Telles… Mané ⭐️ pic.twitter.com/w0eZqFQxgD
Adjust Story Font
16