സന്തോഷ് ട്രോഫി; ഒഡീഷയെ തകർത്ത് കേരളം ക്വാർട്ടറിൽ, 2-0
മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ എന്നിവർ കേരളത്തിനായി ഗോൾനേടി
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗ്രൂപ്പ് ബിയിൽ മൂന്നാംജയത്തോടെ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപിച്ചത്. 40-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിനായി വലകുലുക്കിയത്. ടൂർണമെന്റിലെ അജ്‌സലിന് ഇതോടെ മൂന്ന് ഗോളായി. രണ്ടാം പകുതിയിൽ നസീബ് റഹ്‌മാനിലൂടെ(54) ലീഡ് ഉയർത്തി. ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം.
Kerala captain and rock-solid defender Sanju G bags the Player of the Match award for his incredible performance on the field! 💪⚽
— Kerala Football Association (@keralafa) December 19, 2024
A true leader and a wall in defense. 👏🔥#CaptainFantastic #PlayerOfTheMatch #SanjuG #TeamKerala #KeralaFootball #SantoshTrophy pic.twitter.com/Db5xUGSEI6
ആദ്യകളിയിൽ ഗോവയെയും രണ്ടാം മത്സരത്തിൽ മേഘാലയയെയും കീഴടക്കിയ കേരളം തുടർച്ചയായ മൂന്നാം ജയത്തോടെയാണ് അവസാന എട്ടിൽ സ്ഥാനം പിടിച്ചത്. 22ന് ഡൽഹിയെയും 24ന് തമിഴ്‌നാടിനെയും കേരളം നേരിടും.
Adjust Story Font
16