കോവിഡ് വ്യാപനം; മലപ്പുറത്ത് നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവച്ചു
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മലപ്പുറത്ത് നടത്താന്‍ നിശ്ചയിച്ചിരുന്നത്
അടുത്ത മാസം മുതല്‍ കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് അടുത്ത മാസം മലപ്പുറം ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളായിരുന്നു മത്സരത്തിനു വേദിയാകേണ്ടിയിരുന്നത്.
സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് ടൂര്‍ണമെന്റ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് എഐഎഫ്എഫ് അറിയിച്ചു. ഫെബ്രുവരി മൂന്നാംവാരം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ തിയതി അറിയിക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Summary: Santosh Trophy to be held in Malappuram has been postponed due to COVID spread in the state
Adjust Story Font
16