'വരുംവർഷങ്ങളിൽ മികച്ച ടൂർണമെന്റുകളിലൊന്നായി സൗദിലീഗ് മാറും': ക്രിസ്റ്റ്യാനോ റൊണാൾഡോ
മെസി ഉൾപ്പെടെയുളള സൂപ്പർതാരങ്ങൾ സൗദിയിലെത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സജീവമാണ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
റിയാദ്: ലോകഫുട്‌ബോളിലെ തന്നെ മികച്ച ലീഗുകളിലൊന്നായി സൗദിപ്രോ ലീഗ് മാറുമെന്ന് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നെ സംബന്ധിച്ചിടത്തോളം ഇവിടം ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും റൊണാൾഡോ പറഞ്ഞു. 2024 യൂറോ ക്വാളിഫെയർ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായുരുന്നു അദ്ദേഹം.
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചാണ് റൊണാൾഡോ മിഡിൽ ഈസ്റ്റേൺ ക്ലബായ അൽനസറിലെത്തിയത്. ടീമിൽ സൂപ്പർതാരം മികച്ച ഫോമിലാണ്. പത്ത് മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകൾ ക്രിസ്റ്റ്യാനോ നേടിക്കഴിഞ്ഞു.രണ്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. സൗദി പ്രീമിയർലീഗിലെ ഫെബ്രുവരി മാസത്തെ കളിക്കാരനായി തെരഞ്ഞെടുത്തതും ക്രിസ്റ്റ്യാനോയെയായിരുന്നു.
'ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെയല്ല സൗദി ലീഗ്, പക്ഷെ ഇവിടെയുള്ള കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു. അവർ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ ലോകത്തിലെ തന്നെ മികച്ച ഫുട്‌ബോൾ ടൂർണമെന്റുകൾ നടക്കുന്ന അഞ്ചാമത്തെയോ ആറാമത്തോയോ ലീഗായി സൗദി മാറുമെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി ലീഗിന് മികച്ച പ്രതികരണം ആണ് സൃഷ്ടിച്ചത്. പലരാജ്യങ്ങളും മത്സരത്തിന്റെ ബ്രോഡ്കാസ്റ്റിങ് ആരംഭിച്ചു. സൂപ്പർതാരത്തിന്റെ വരവ് ഏഷ്യൻ രാജ്യങ്ങൾക്കും ഉണർവാണ്. അതേസമയം സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽനസർ. 21 മത്സരങ്ങളിൽ നിന്നായി 49 പോയിന്റാണ് അൽനസറിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദുമായി ഒരു പോയിന്റിന്റെ വ്യത്യാസമെ അൽനസറിനുള്ളൂ. അതേസമയം മെസി ഉൾപ്പെടെയുളള സൂപ്പർതാരങ്ങൾ സൗദിയിലെത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സജീവമാണ്.
🗣️ Cristiano Ronaldo: "Saudi League is not the Premier League, I am not going to lie. But it's a league that has left me positively suprised. It can become a very big league because of how much they want to keep improving." pic.twitter.com/Rb0WNucPnj
— TC (@totalcristiano) March 22, 2023
Adjust Story Font
16