Quantcast

ആദ്യ പകുതി ഗോൾരഹിതം; വിജയം കൊതിച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഇപ്പോൾ നടക്കുന്നതടക്കം സീസണിൽ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടങ്ങളാണ്

MediaOne Logo

Sports Desk

  • Updated:

    2022-02-26 15:38:04.0

Published:

26 Feb 2022 2:49 PM GMT

ആദ്യ പകുതി ഗോൾരഹിതം; വിജയം കൊതിച്ച് ബ്ലാസ്‌റ്റേഴ്‌സ്
X

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് നിർണായകമായ ചെന്നെയിൻ എഫ്.സിക്കെതിരെയുള്ള മത്സരത്തിലെ ആദ്യ പകുതി ഗോൾരഹിതം. ഇപ്പോൾ നടക്കുന്നതടക്കം സീസണിൽ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടങ്ങളാണ്. ഖബ്ര, ലെസ്‌കോവിച്ച്, ഹോർമിപാം, സൻജീവ്, പ്യൂട്ടിയ, ആയുഷ്, വിൻസി, ലൂന, അൽവാരോ, ഡയസ് എന്നിവരാണ് മത്സരത്തിലെ ആദ്യ ഇലവനിൽ ഇറങ്ങിയത്. ആദ്യപകുതിയിൽ ചില ഗോളവസരങ്ങൾ ഉണ്ടയെങ്കിലും ഇരുടീമുകൾക്കും ലക്ഷ്യം നേടാനായില്ല. കേരള സ്‌ട്രൈക്കർ ഡയസ് പെരേരയുടെ ഹെഡർ ഗോൾവലയിലെത്തിയില്ല. മറ്റൊരു ഫ്രീകിക്കിലൂടെയും പെരേരക്ക് അവസരം കിട്ടിയെങ്കിൽ പന്ത് വലയ്ക്കകത്ത് എത്തിക്കാനായില്ല. ആയുഷ് അധികാരിയെ അനിരുദ്ധ് താപ്പ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് വഴി ലഭിച്ച അവസരം മുതലെടുക്കാൻ അൽവാരോ വാസ്‌കസിനുമായില്ല. അതേസമയം ചെന്നൈ താരം വ്‌ളാഡ്മിർ കൂമാൻ എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിൽ തട്ടി പോയത് ബ്ലാസ്‌റ്റേഴ്‌സിന് അനുഗ്രഹമായി. എന്നാൽ ടീമിലെ മലയാളി താരം വിൻസി ബരാറ്റോ മഞ്ഞക്കാർഡ് വാങ്ങിക്കുന്നതിനും ആദ്യ പകുതി സാക്ഷിയായി. അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് താരം ഹർമൻജ്യോത് സിങ് ഖബ്ര ഐഎസ്എല്ലിൽ 10,000 മിനുട്ട് കളിച്ച റെക്കോർഡ് നേടുന്നതിന് മത്സരം സാക്ഷ്യംവഹിച്ചു.

നന്നായി കളിച്ചിട്ടും കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എ.ഫ് സിയോട് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ മങ്ങിയിരുന്നു. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീസൺ അവസാനത്തോടടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിച്ചത് എന്നോർത്ത് തലയിൽ കൈവക്കുകയാണ് ആരാധകർ. 17 കളികളിൽ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്സ്.

അതേ സമയം സെമി ഫൈനൽ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച ചെന്നൈയിൻ എ.ഫ്സി ആശ്വാസ ജയത്തിന് വേണ്ടിയാണ് ഇറങ്ങിയിരിക്കുന്നത്. ഐ.എസ്.എല്ലിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ ചെന്നൈയിന് വിജയിക്കാനായിട്ടില്ല. ഒരു മാസം മുമ്പ് നോർത്ത് ഈസ്റ്റിനെതിരെ നേടിയ വിജയമാണ് ഈ സീസണിൽ ചെന്നൈയിന്റെ അവസാന വിജയം. സീസണിൽ ഒരു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തകർത്തിരുന്നു.


The first half of the match against Chennai FC, which was crucial for the Kerala Blasters in the ISL, was goalless.

TAGS :

Next Story